ഹോളണ്ടിനെ തകര്‍ത്ത് യൂറോ യോഗ്യത നേടി ഫ്രാന്‍സ്
പിഎസ്ജിയില്‍ അല്പം മങ്ങിയ ഫോമില്‍ ആണ് എങ്കിലും ഫ്രാന്‍സ് ജേഴ്സി ധരിക്കുമ്പോള്‍ കിലിയന്‍ എംബാപ്പെക്ക് വേറെ ഒരു ആവേശം ആണ്.ഇന്നലെ നടന്ന യൂറോ യോഗ്യത മല്‍സരത്തില്‍ നെതര്‍ലാണ്ട്സിനെതിരെ താരം ഇരട്ട ഗോള്‍ നേടിയിട്ടുണ്ട്.താരത്തിന്‍റെ പ്രകടന മികവില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ഫ്രാന്‍സ് ജയം നേടി.ജയത്തോടെ യൂറോ യോഗ്യതയും അവര്‍ നേടി കഴിഞ്ഞു.
7 ആം മിനുറ്റിലും 53 ആം മിനുറ്റിലും ഹോളണ്ട് ഗോള്‍ പോസ്റ്റിന് നേരെ എംബാപ്പെ നിറ ഒഴിച്ചു.മറുപടി ഗോളിന് വേണ്ടി ഡച്ച് പട അപാര പ്രയത്നം നടത്തി എങ്കിലും 83 ആം മിനുട്ടില്‍ മാത്രമാണു അവര്‍ക്ക് ഫ്രാന്‍സ് പ്രതിരോധത്തെ ഭേദിക്കാന്‍ കഴിഞ്ഞത്.ഫെയ്‌നൂർദ് മിഡ്‌ഫീൽഡർ ക്വിലിൻഡ്‌സ്‌കി ഹാർട്ട്‌മാൻ, തന്റെ ആദ്യത്തെ ഒഫീഷ്യല്‍ അന്താരാഷ്ട്ര മത്സരത്തിൽ ഗോള്‍ നേടി തന്‍റെ അരങ്ങേറ്റം അവിസ്മരണീയം ആക്കി.