ഫറോ ഐലണ്ടിനെ മുട്ടുകുതിച്ച് പോളണ്ട്
ഇന്നലെ നടന്ന യൂറോ യോഗ്യത മല്‍സരത്തില്‍ ഫറോ ഐലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് പോളണ്ട്.പരിക്ക് മൂലം റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ അഭാവത്തിലും തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിയ്ക്കാന്‍ പോളിഷ് ടീമിന് കഴിഞ്ഞു.സ്ലാവിക്ക് ടീമിന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത് ആദം ബുക്സ, സെബാസ്റ്റ്യൻ സിമാൻസ്കിയുമാണ്.
മറ്റൊരു യോഗ്യത മല്‍സരത്തില്‍ ലോകക്കപ്പ് സെമിഫൈനലിസ്റ്റുകള്‍ ആയ ക്രൊയേഷ്യ ഒട്ടു ഗോളിന് തുര്‍ക്കി ടീമിന് മുന്നില്‍ പരാജയപ്പെട്ടു.മികച്ച ഫോമില്‍ കളിക്കുന്ന കോവാസിച്ച്, മോഡ്രിച്ച്,ബ്രോസോവിച്ച് എന്നിവര്‍ക്ക് പോലും ക്രൊയേഷ്യയെ രക്ഷിക്കാന്‍ ആയില്ല.30 ആം മിനുട്ടില്‍ ബാറിസ് യില്‍മാസ് ആണ് തുര്‍ക്കിക്ക് വേണ്ടി ഗോള്‍ നേടിയത്.തോല്‍വിയോടെ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനം നേടാനുള്ള മികച്ച അവസരം ക്രോയേഷ്യെക്ക് നഷ്ടം ആയി.