സ്പെയിനിന് മുന്നില്‍ മുട്ടുമടക്കി സ്കോട്ട്ലണ്ട്
വ്യാഴാഴ്‌ച നടന്ന യൂറോ 2024 ഗ്രൂപ്പ് എ ഏറ്റുമുട്ടലിൽ സ്‌പെയിൻ 2-0ന് വിജയിച്ചതോടെ സ്കോട്ടിഷ് ടീമിന് യൂറോ യോഗ്യത നേടാന്‍ ഇനിയും കാത്തിരിക്കണം.അൽവാരോ മൊറാറ്റയും ഒയ്ഹാൻ സാൻസറ്റും രണ്ടാം പകുതിയിൽ നേടിയ ഗോളുകളിലൂടെ ആണ് സ്പാനിഷ് ടീം സ്കോട്ട്ലണ്ട് ടീമിനുമേല്‍ ആധിപത്യം പുലര്‍ത്തിയത്.
ആറ് കളികളിൽ നിന്ന് 15 പോയിന്റുമായി സ്‌കോട്ട്‌ലൻഡ് ഗ്രൂപ്പിൽ ഒന്നാമത്താണ്,അഞ്ചു മല്‍സരങ്ങളില്‍ നിന്ന് പന്ത്രണ്ട് പോയിന്റോടെ സ്പെയിന്‍ രണ്ടാം സ്ഥാനത്തുമാണ്.ജയം നേടി എങ്കിലും സ്കോട്ടിഷ് ടീം സ്പെയിനിനെ നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം തന്നെ ആണ് മുട്ടുമടക്കിയത്.മികച്ച പ്രതിരോധം കാഴ്ചവെച്ച സ്കോട്ട്ലണ്ട് കൌണ്ടര്‍ ഗെയിമിലൂടെ ആണ് സ്പെയിനിനെതിരെ അറ്റാക്ക് ചെയ്തത്.ഞായറാഴ്ച സ്വന്തം തട്ടകത്തില്‍ വെച്ച് സ്‌പെയിന്‍ നോര്‍വേയേ തോല്‍പ്പിച്ചാല്‍ യൂറോ യോഗ്യത നേടാന്‍ സ്കോട്ടിഷ് ടീമിന് കഴിഞ്ഞേക്കും.