ബ്രസീലിനെ സമനില കുരുക്കിട്ട് വെനസ്വേല
എഡ്വേർഡ് ബെല്ലോയുടെ അതിശയകരമായ ഓവർഹെഡ് കിക്ക് ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയം എന്ന സ്വപ്നം തകര്‍ച്ചയില്‍ ആക്കി.ഇന്ന് രാവിലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ സമനില കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണ് വെനസ്വേല.ഇരു ടീമുകളും നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി.സമനിലയോടെ നിലവില്‍ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത് അര്‍ജന്‍റ്റീനയാണ്.
കുയാബയിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, 50-ാം മിനിറ്റിൽ ഡിഫൻഡർ ഗബ്രിയേൽ മഗൽഹെസ് തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ബ്രസീലിനു വേണ്ടി നേടി.നെയ്‌മറിന്റെ കോർണർ കിക്കിന് തലവെച്ചാണ് ഡിഫന്‍ഡര്‍ ബ്രസീലിയന്‍ ടീമിന് ലീഡ് നേടി കൊടുത്തത്.അതിനു ശേഷം ലീഡ് ഇരട്ടിപ്പിക്കാന്‍ പല അവസരങ്ങള്‍ ലഭിച്ചു എങ്കിലും ഒന്നും മുതല്‍ എടുക്കാന്‍ ബ്രസീലിയന്‍ ടീമിന് കഴിഞ്ഞില്ല.ഒറ്റ ഗോളില്‍ തൂങ്ങി വിജയിക്കാം എന്ന് കരുതി നില്‍ക്കുമ്പോള്‍ ആണ് ബെല്ലോയുടെ സുന്ദരമായ ഗോള്‍.അതോടെ സാമ്പ ടീമിന് ഒരു പോയിന്റ് കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.