വിനീഷ്യസ് ജൂനിയറിന്‍റെ കരാര്‍ നീട്ടാന്‍ ഒരുങ്ങി റയല്‍ മാഡ്രിഡ്
വിനീഷ്യസ് ജൂനിയറിനായുള്ള പുതിയ ദീർഘകാല കരാർ റയൽ മാഡ്രിഡ് ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്.ബെർണബ്യൂവിൽ ബ്രസീൽ ഇന്റർനാഷണലിന്റെ നിലവിലെ കരാർ അടുത്ത ജൂണിൽ അവസാനിക്കും, അതായത്, വിദേശ ക്ലബ്ബുകൾക്ക് ജനുവരിയിൽ ഒരു മുൻകൂർ കരാറിനെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാൻ കഴിയും.ഇത് നടക്കാതിരിക്കുവാന്‍ വേണ്ടിയാണ് റയല്‍ എത്രയും പെട്ടെന്നു കരാര്‍ ചര്‍ച്ചകള്‍ നടത്താന്‍ ആരംഭിക്കുന്നത്.
അന്‍സാലോട്ടിക്ക് കീഴില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന ബ്രസീലിയന്‍ താരം റയലിന്‍റെ തുറുപ്പ് ചീട്ടാണ്.അദ്ദേഹം ബെന്‍സെമക്ക് ശേഷം ടീമിനെ ഒറ്റയ്ക്ക് നയിക്കാനുള്ള തയ്യാറെടുപ്പില്‍ ആണ്. അദ്ദേഹത്തിന് പിന്തുണ നല്കി കൊണ്ട് ജൂഡ് ബെലിങ്ഹാം,വാല്‍വറഡേയ് എന്നിവരും ഉണ്ട്.ഇപ്പോള്‍ പരിക്കില്‍ നിന്നും മുക്തി നേടിയ താരം വളരെ പെട്ടെന്നു തന്നെ സ്കോര്‍ ചെയ്യാന്‍ തുടങ്ങി.അപ്പോള്‍ ഈ സമയത്ത് തന്നെ കരാര്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് റോയല്‍ വൈറ്റ്സ്.വിനീഷ്യസിന്റെ പുതിയ കരാർ 2027 വരെ തുടരും എന്നും ബില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉൾപ്പെടുത്തുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.