ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ ബാഴ്സലോണ കരുത്തുറ്റ പോര്‍ച്ചുഗീസ് ടീം ആയ പോര്‍ട്ടോയെ നേരിടാന്‍ ഒരുങ്ങുന്നു.പോര്‍ച്ചുഗീസ് സ്റ്റേഡിയമായ സ്റ്റാഡിയോ ഡോ ഡ്രാഗവോയിൽ ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.ഇരു ടീമുകളും കഴിഞ്ഞ മല്‍സരത്തില്‍ ജയം നേടിയിരുന്നു.ഷക്തർ ഡൊണെറ്റ്സ്കിനെ 3-1 ന് പോര്‍ട്ടോ തോല്‍പ്പിച്ചപ്പോള്‍ ബാഴ്സലോണ ബെല്‍ജിയന്‍ ക്ലബ് ആയ ആന്റ്വെർപ്പിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തിരുന്നു.
ബാഴ്സയുടെ കലണ്ടര്‍ വളരെ തിരക്ക് ഉള്ളത് ആണ്.ഒരാഴ്ച്ചയില്‍ മൂന്നു ലീഗ് മല്‍സരങ്ങള്‍ കളിച്ച അവര്‍ക്ക് ഇന്നതെ മല്‍സരം കഴിഞ്ഞാല്‍ വരുന്ന ഒന്‍പതിന് ഗ്രനാഡയേയും നേരിടണം.അതിനു ശേഷം രണ്ടാഴ്ച്ച വരുന്ന ഇന്റര്‍നാഷനല്‍ ബ്രേക്ക് സാവിക്കും കൂട്ടര്‍ക്കും ആശ്വാസം നല്കുന്നു. പെഡ്രി,ഡി യോങ്,അറൂഹോ എന്നിവര്‍ പരിക്ക് ഉണ്ട് എങ്കിലും ശക്തമായ ബെഞ്ച് മൂലം ബാഴ്സയുടെ പ്രകടനത്തിനെ ബാധിക്കുന്നില്ല.മിഡ്ഫീല്‍ഡില്‍ ഗുണ്ടോഗന്,ഗാവി, പ്രതിരോധത്തില്‍ കൂണ്ടേ, ക്രിസ്റ്റ്യന്‍സണ്‍,മുന്നേറ്റ നിരയില്‍ ലെവണ്ടോസ്ക്കി,ഫെലിക്സ് എന്നിവരുടെ പ്രകടനം വളരെ മികച്ചത് ആണ്.റയല്‍ ഇതിഹാസം ആയ പെപ്പെ ഇന്നതെ മല്‍സരം കളിയ്ക്കാന്‍ ഇല്ല എന്നത് പോര്‍ട്ടോയ്ക്ക് വലിയ തിരിച്ചടിയാണ്.






































