യുണൈറ്റഡിന് വീണ്ടും തോല്‍വി !!!!!!!!!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണ്‍ കൂടുതല്‍ ദയനീയം ആയി കൊണ്ടിരിക്കുന്നു. ഗലാറ്റസരെയോട് 3-2 ന്റെ ഹോം തോൽവി നേരിട്ട യുണൈറ്റഡ് നിലവില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എ യില്‍ അവസാന സ്ഥാനത്താണ്.ഇത് ചെകുത്താന്‍മാരുടെ രണ്ടാമത്തെ തോല്‍വിയാണ്. ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെതിരെ സീസണിലെ നാലാമത്തെ പ്രീമിയർ ലീഗ് തോൽവി ഏറ്റുവാങ്ങി വരുന്ന യുണൈറ്റഡ് ഇപ്പോള്‍ അതീവ സമ്മര്‍ദത്തില്‍ ആണ്.
ഡേവില്‍സിന് വേണ്ടി ഡെന്മാർക്ക് സ്‌ട്രൈക്കർ റാസ്മസ് ഹോജ്‌ലണ്ട് ഓരോ ഹാഫിലും ഓരോ ഗോള്‍ നേടിയപ്പോള്‍ തുര്‍ക്കി ക്ലബിന് വേണ്ടി വിൽഫ്രഡ് സാഹ ,കരീം അക്‌ടർകോഗ്ലു ,മൗറോ ഇക്കാർഡി എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.77 ആം മിനുട്ടില്‍ ബെല്‍ജിയന്‍ താരമായ മെര്‍ട്ടന്‍സിനെ ഫൌള്‍ ചെയ്തതിനാല്‍ കസമീറോക്ക് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചു.അത് മൂലം ലഭിച്ച പെനാല്‍റ്റി കിക്ക് എടുത്ത ഇക്കാര്‍ഡി അവസരം പാഴാക്കിയിരുന്നു.അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ യുണൈറ്റഡിന്‍റെ തോല്‍വി രണ്ട് ഗോള്‍ മാര്‍ജിനില്‍ ആയിരുന്നേന്നെ.