ആഴ്സണലിനെ മറികടന്ന് ലെന്‍സ്
പതിനാലാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിലൂടെ ലീഡ് നേടി എങ്കിലും ശേഷം ലെന്‍സിനെതിരെ രണ്ടു ഗോള്‍ ഏറ്റുവാങ്ങിയ ആഴ്സണല്‍ ഇന്നലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്‍റെ രണ്ടാം മല്‍സരത്തില്‍ പരാജയപ്പെട്ടു.അതോടെ ലീഗ് പട്ടികയില്‍ ആഴ്സണലിനെ പിന്തള്ളി ലെന്‍സ് ഒന്നാം സ്ഥാനത്തേക്ക് എത്തി.ഒരു ഗോളും മറ്റൊരു ഗോളിന് അവസരം ഒരുക്കുകയും ചെയ്ത എലി വാഹി ആണ് മല്‍സരത്തിലെ താരം.
പരിക്ക് പറ്റി ബുക്കയോ സാക്കയുടെ വിടവാങ്ങല്‍ തങ്ങളെ നല്ല രീതിയില്‍ പരീക്ഷിച്ചു എന്നു മാനേജര്‍ ആര്‍റ്റെറ്റ മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.മല്‍സരം തുടങ്ങി പതിനാലാം മിനുട്ടില്‍ തന്നെ ജീസസ് ഗോള്‍ കണ്ടെത്തി.25 ആം മിനുട്ടില്‍ വാഹിയുടെ അസിസ്റ്റില്‍ അഡ്രിയാന്‍ തോമസാണ്‍ തിരിച്ചടിച്ചു.അതിനു ശേഷം മല്‍സരത്തില്‍ നിയന്ത്രണം നേടി എടുക്കാന്‍ ആഴ്സണല്‍ ടീമിന് കഴിഞ്ഞു എങ്കിലും അവസരങ്ങള്‍ ഗോള്‍ ആക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു.