ചാംപ്യന്‍സ് ലീഗ് 2023-24 ; ബയേൺ മ്യൂണിക്ക് കോപ്പൻഹേഗനെ പരാജയപ്പെടുത്തി
പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഡെൻമാർക്കിന്റെ എഫ്‌സി കോപ്പൻഹേഗനെ 2-1ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ യില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് ജര്‍മന്‍ ക്ലബ് വിജയവഴിയിലേക്ക് മടങ്ങി എത്തിയത്.ആദ്യ പകുതിയില്‍ ഗോളൊന്നും പിറക്കാതെ പോയ മല്‍സരത്തില്‍ രണ്ടാം പകുതിയില്‍ മാത്രം മൂന്നു ഗോളുകള്‍ സ്കോര്‍ ചെയ്യപ്പെട്ടു.
കോപ്പൻഹേഗന്റെ ഒതുക്കമുള്ള പ്രതിരോധം മ്യൂണിക്ക് വിങ്ങര്‍മാരെ വരിഞ്ഞു മുറുക്കിയപ്പോള്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നതില്‍ ജര്‍മന്‍ ക്ലബ് പരാജയപ്പെട്ടു.56-ാം മിനിറ്റിൽ വിക്ടർ ക്ലെസന്റെ ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ ബയേൺ പരാജയപ്പെട്ടപ്പോൾ ഡാനിഷ് ടീം ലീഡ് നേടി.67-ാം മിനിറ്റിൽ ബയേൺ തിരിച്ചടിച്ചു.യുവ താരം ആയ ജമാല്‍ മുസിയാലയാണ് അവര്‍ക്ക് വേണ്ടി സമനില ഗോള്‍ നേടിയത്.77 ആം മിനുട്ടില്‍ പകരക്കാരന്‍ ആയി ഇറങ്ങിയ മുളര്‍ ഒരുക്കിയ അവ്സരത്തില്‍ നിന്നും ഗോള്‍ കണ്ടെത്തി മതിസ് ടൈല്‍ രണ്ടാം ഗോളും കണ്ടെത്തിയപ്പോള്‍ തിരിച്ചടിക്കാനുള്ള ഊര്‍ജം കോപ്പന്‍ഹാഗന് ഉണ്ടായിരുന്നില്ല.