EPL 2022 European Football Foot Ball International Football Top News transfer news

ഇന്ന് റയല്‍ – നപോളി മല്‍സരം ; ഇന്നലെ ഇറ്റാലിയന്‍ നഗരത്തില്‍ ഭൂകമ്പം

October 3, 2023

ഇന്ന് റയല്‍ – നപോളി മല്‍സരം ; ഇന്നലെ ഇറ്റാലിയന്‍ നഗരത്തില്‍ ഭൂകമ്പം

റയൽ മാഡ്രിഡിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി നേപ്പിൾസ് നഗരത്തിൽ തിങ്കളാഴ്ച  വൈകുന്നേരം 04.08 ന് ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്.റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഈ അപകടം ആണ്  കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഈ പ്രദേശത്തുണ്ടായ രണ്ടാമത്തെ ശക്തമായ ഭൂചലനമെന്ന് എഎസ് പറയുന്നു.

AS USA on X: "Earthquake hits Naples ahead of Napoli - Real Madrid match  https://t.co/aSyAhEHac1 https://t.co/tUrx1PM2bL" / X

 

ആദ്യത്തെ ഭൂചലനത്തിന്റെ 15 മിനിറ്റിനുള്ളിൽ വെസൂവിയൻ ഒബ്സർവേറ്ററി എട്ട് ഭൂകമ്പങ്ങൾ കൂടി രേഖപ്പെടുത്തി. ചൊവ്വാഴ്ച ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ നാപോളിയുമായുള്ള റയൽ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തിന് ഒരു ദിവസം കൂടി ഉള്ളപ്പോള്‍ ആണീ ഭൂചനം ഉണ്ടായത്.ഭൂകമ്പത്തെത്തുടർന്ന് നേപ്പിൾസിലെ നിവാസികള്‍ തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, റയൽ മാഡ്രിഡ് തങ്ങളുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിനായി ഇന്നലെ തന്നെ നേപ്പിൾസിലെ ഗ്രാൻഡ് ഹോട്ടലിൽ എത്തിയിട്ടുണ്ട്.

Leave a comment