ബയേണ്‍ മ്യൂണിക്കിലേക്ക് രണ്ടാം സ്പെലിന് ആയി ബോട്ടെങ് തിരിച്ചുവരുന്നു
ജെറോം ബോട്ടെങ്ങിനെ ഫ്രീ ഏജന്റായി വീണ്ടും സൈൻ ചെയ്യാൻ ബയേൺ മ്യൂണിക്ക് വിപുലമായ ചർച്ചകൾ നടത്തിവരികയാണ്.ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് പ്രകാരം അടുത്ത 24-48 മണിക്കൂറിനുള്ളിൽ ഈ ഡീല്‍ അന്തിമമാകും.35-കാരൻ ബയേണിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.ജൂൺ അവസാനത്തോടെ ലിയോൺ കരാർ അവസാനിച്ചതിനാൽ ബോട്ടെങ്ങ് ഇപ്പോള്‍ ഒരു സ്വതന്ത്ര ഏജന്റാണ്.
മുൻ ജർമ്മനി ഇന്റർനാഷണൽ താരം 2011 നും 2021 നും ഇടയിൽ പത്ത് വർഷം ബയേണിൽ ചെലവഴിച്ചിട്ടുണ്ട്.രണ്ട് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ, ബുണ്ടസ്‌ലിഗ കിരീടങ്ങളും അഞ്ച് ഡിഎഫ്ബി-പൊക്കാല്‍ കിരീടങ്ങളും താരം ബയേണ്‍ ജേഴ്സിയില്‍ നേടിയിട്ടുണ്ട്.മാതിസ് ഡി ലൈറ്റിന് പരിക്ക് സംഭവിച്ചതിനാല്‍ ആണ് താരത്തിനെ ഇപ്പോള്‍ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്ക് തീരുമാനിച്ചിരിക്കുന്നത്.ബുണ്ടസ് ലീഗയിൽ ബയേൺ നിലവിൽ മൂന്നാം സ്ഥാനത്താണ്.അവരുടെ നിലവിലെ പ്രകടനത്തില്‍ മുന്‍ സീസണുകളെ വെച്ച് നോക്കുമ്പോള്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.ബയേണിൽ ചേരുന്നതിന് മുമ്പ് ബോട്ടെങ് ഹെർത്ത, ഹാംബർഗ്, മാഞ്ചസ്റ്റർ സിറ്റി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.