EPL 2022 European Football Foot Ball International Football Top News transfer news

സൗദി അറേബ്യൻ ക്ലബുകൾ വീണ്ടും റോബർട്ട് ലെവൻഡോവ്‌സ്‌ക്കിക്ക് പിന്നില്‍

October 1, 2023

സൗദി അറേബ്യൻ ക്ലബുകൾ വീണ്ടും റോബർട്ട് ലെവൻഡോവ്‌സ്‌ക്കിക്ക് പിന്നില്‍

ബാഴ്‌സലോണ ഫോർവേഡ് റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് വേണ്ടി സൗദി പ്രോ ലീഗിൽ നിന്നുള്ള താല്പര്യങ്ങള്‍ ഒഴിയുന്നില്ല.കഴിഞ്ഞ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ സൌദി ലീഗ് ക്ലബുകള്‍ ഒട്ടേറെ ശ്രമം നടത്തിയിരുന്നു.എന്നാൽ തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ക്യാമ്പ് നൗവിൽ നിന്ന് മാറുന്നത് മനസ്സിൽ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Saudi Arabian clubs 'still keen on Barcelona's Lewandowski'

 

ആദ്യം കുറച്ചൊക്കെ പാടുപ്പെട്ടു എങ്കിലും പോളിഷ് ഫോര്‍വേഡ് ഇപ്പോള്‍ മികച്ച ഫോമില്‍ ആണ്.സീസണില്‍ താരം ഇതുവരെ ആറ് ഗോളുകള്‍ നേടി കഴിഞ്ഞു.ഇത് കൂടാതെ  നാല് അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.അടുത്ത സമ്മറില്‍ താരത്തിനു വേണ്ടി ശ്രമം നടത്താനുള്ള തീരുമാനത്തില്‍ ആണ്  അഭ ക്ലബ്ബ്.മികച്ച സാലറി ഓഫര്‍ നല്‍കി പോളിഷ് സ്ട്രൈക്കറുടെ സമ്മതം നേടി എടുക്കാന്‍ ആണ് മാനേജ്മെന്‍റ് ലക്ഷ്യം ഇടുന്നത്.റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ ബാഴ്സലോണയുമായുള്ള   കരാര്‍ ഇനിയും രണ്ടു വര്‍ഷം കൂടി നീളുന്നുണ്ട്.

Leave a comment