അത്‌ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ പരാജയപ്പെടുത്തി
അന്റോയിൻ ഗ്രീസ്മാൻ, റോഡ്രിഗോ റിക്വൽമെ എന്നിവരുടെ ഗോളുകൾ മൂലം അത്‌ലറ്റിക്കോ മാഡ്രിഡിന് ലാലിഗയിലെ നാലാം വിജയം നേടാന്‍ സാധിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചു.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ആധിഥേയര്‍ ആയ ഒസാസുനക്ക് കഴിഞ്ഞിട്ടില്ല.
വിജയത്തോടെ അത്‌ലറ്റിക്കോ 13 പോയിന്റുമായി ലാലിഗ സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.20-ാം മിനിറ്റിൽ ഗ്രീസ്മാൻ ഒരു ക്ലോസ് റേഞ്ച് സ്‌ട്രൈക്കിലൂടെ സ്‌കോറിങ്ങിനു തുടക്കമിട്ടു. പകരക്കാരനായ റിക്വൽമി 81-ാം മിനിറ്റിൽ അതിവേഗ കൌണ്ടര്‍ ഗെയിമിലൂടെ ലീഡ് ഇരട്ടിയാക്കി.75-ാം മിനിറ്റിൽ ഡേവിഡ് ഗാർഷ്യയുടെ ഗോൾ റദ്ദ് ചെയ്തത് റഫറിയോട് തർക്കിച്ചതിന് ഒസാസുന മാനേജർ ജഗോബ അരാസറ്റെക്ക് റെഡ് കാര്‍ഡ് ലഭിച്ചു.പത്ത് മിനിറ്റിന് ശേഷം അത്‌ലറ്റിക്കോയുടെ അൽവാരോ മൊറാട്ട, ഒസാസുനയുടെ ചിമി അവില എന്നിവര്‍ പിച്ചില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നു ഇരുവരും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.