EPL 2022 European Football Foot Ball International Football Top News transfer news

ഐഎസ്എല്‍ ; മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി

September 28, 2023

ഐഎസ്എല്‍ ; മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി

ബുധനാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ്  പോരാട്ടത്തിൽ ഹ്യൂഗോ ബൗമസിന്റെ രണ്ടാം പകുതിയിലെ ഗോളിന്‍റെ പിന്‍ബലത്തില്‍ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്  ബെംഗളൂരു എഫ്‌സിയെ  പരാജയപ്പെടുത്തി.രണ്ടു ചുവപ്പ് കാര്‍ഡ് ലഭിച്ച ബെംഗളൂരു ഒന്‍പത് പേരായി ചുരുങ്ങി.

Hugo Boumous celebrates scoring the winner for Mohun Bagan Super Giant against Bengaluru FC in the Indian Super League (ISL) on Wednesday.

ജുവാൻ ഫെറാൻഡോയുടെ താരങ്ങള്‍ക്ക് തുടക്കം മുതല്‍ക്ക് തന്നെ കളിയിലെ റിഥം കണ്ടെത്താന്‍ സാധിച്ചു.മികച്ച കോമ്പിനേഷന്‍ പാസുകളിലൂടെ മുന്നേറിയ അവര്‍ ബെംഗളൂരു  പ്രതിരോധത്തിന് തലവേദന സൃഷ്ട്ടിക്കാന്‍ തുടങ്ങി.ബെംഗളൂരുവിനും ലീഡ് നേടാന്‍ അവസരങ്ങള്‍ ലഭിച്ചു എങ്കിലും മോശം ഫിനിഷിങ് അവര്‍ക്ക് വിനയായി.67 ആം മിനുട്ടില്‍ ഹ്യൂഗോ ബൗമസിന്റെ ഗോള്‍ പിറന്നതോടെ ബെംഗളൂരു മല്‍സരത്തിലെ നിയന്ത്രണം പതിയെ നഷ്ട്ടപ്പെടാന്‍ തുടങ്ങി.ഇത് കൂടാതെ സുരേഷ് സിംഗ് വാങ്ജാം, റോഷൻ സിംഗ് എന്നിവര്‍ റെഡ് കാര്‍ഡ് കണ്ടു പുറത്തായത് ബെംഗളൂരു എഫ്‌സിക്ക് വന്‍ തിരിച്ചടിയായി.

Leave a comment