ഈഎഫ്എല്‍ കപ്പ് ; ശക്തര്‍ ആയ ബ്രൈട്ടനെ മെരുക്കാന്‍ ചെല്‍സി
പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ നിലവിലെ അവസ്ഥ അല്പം പരുങ്ങലില്‍ ആണ്.അതില്‍ നിന്നു ഒരു മോചനം തേടി ചെല്‍സി ഇന്ന് ഈഎഫ്എല്‍ മൂന്നാം റൌണ്ടില്‍ ബ്രൈട്ടന് ടീമിനെ നേരിടും.കഴിഞ്ഞ മല്‍സരത്തില്‍ ആസ്റ്റൺ വില്ലയോട് ബ്ലൂസ് 1-0 ന് തോൽവി ഏറ്റുവാങ്ങിയപ്പോള്‍ ബ്രൈട്ടന് ബോൺമൗത്തിനെ 3-1 നു തോല്‍പ്പിച്ചു.
മികച്ച ഫോമില്‍ ആണ് ബ്രൈട്ടന് നിലവില്‍.ഇതിന് മുന്നേ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ചെല്‍സിയെ ബ്രൈട്ടന് പരാജയപ്പെടുത്തിയിരുന്നു.ഇപ്പോഴത്തെ ബ്രൈട്ടന് അറ്റാക്കിങ്ങിലും കോമ്പിനേഷന്‍ ഗെയിമിലും കൂടുതല്‍ ഫോമില്‍ ആണത് എന്നത് ചെല്‍സിക്ക് തലവേദന സൃഷ്ട്ടിക്കുന്നു.വെസ്ലി ഫൊഫാന, ക്രിസ്റ്റഫർ എൻകുങ്കു, റോമിയോ ലാവിയ, ട്രെവോ ചലോബ, റീസ് ജെയിംസ്, കാർണി ചുക്വ്യൂമെക്ക, ബെനോയിറ്റ് ബദിയാഷിൽ, നോനി മദുകെ, മാർക്കസ് ബെറ്റിനെല്ലി- ഇതെല്ലാം പരിക്കില്‍ ഉള്ള ചെല്‍സി താരങ്ങള്‍ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ എല്ലാ പ്രധാന താരങ്ങളെയും കളിപ്പിക്കാന്‍ ആണ് പൊച്ചെട്ടീനോ തീരുമാനിച്ചിരിക്കുന്നത്.