ആരാധകർ മൈതാനത്തേക്ക് തീപ്പന്തം എറിഞ്ഞതിനെ തുടർന്ന് അയാക്സ് – ഫെയ്നൂർഡ് മല്‍സരം ഉപേക്ഷിച്ചു
ഇന്നലെ വെറും പതിനൊന്നു മിനുട്ടില്‍ അയാക്സ് ഡച്ച് ലീഗ് മല്‍സരത്തില്‍ തങ്ങളുടെ ചിരവൈരികള്‍ ആയ ഫെയ്നൂർഡിനെതിരെ മൂന്നു ഗോള്‍ വഴങ്ങിയതിന് പിന്നാലേ അതൃപ്തരായ ആരാധകർ പിച്ചിലേക്ക് തീജ്വാലകൾ എറിഞ്ഞതിനെത്തുടർന്ന് ഹോം മല്‍സരം നിര്‍ത്തിവക്കേണ്ടി വന്നു.രണ്ടാം തവണയും പിച്ചിലേക്ക് ഫയര്‍ ഫ്ലെയറുകൾ എറിയപ്പെട്ടപ്പോൾ,റഫറി മത്സരം നിർത്തി കളിക്കാരെ പിച്ചില്‍ നിന്നു കയറ്റി.
(അയാക്സ് ചീഫ് എക്സിക്യൂട്ടീവ് ജാൻ വാൻ ഹാൾസ്റ്റ് )
സംഗതി വഷള് ആയതോടെ അയാക്സിന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ജാൻ വാൻ ഹാൾസ്റ്റ് ക്ലബിന് വേണ്ടി ആരാധകരോടും മാധ്യമങ്ങളോടും സംസാരിച്ചു.”എനിക്കു അറിയാം ഞങ്ങള്‍ വളരെ മോശം ഫൂട്ബോള്‍ ആണ് കളിക്കുന്നത് എന്ന്.ഞങ്ങളുടെ സ്പോര്‍ട്ടിങ് പ്രോജക്റ്റ് എവിടേയും എത്താതെ പോവുകയാണ് എന്നും ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു.എന്നാല്‍ ഈ സാഹചര്യത്തില്‍ ക്ലബിന് ഒപ്പം നില്‍ക്കുകയാണ് വേണ്ടത്.അല്ലാതെ ഞങ്ങളെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്.” ജാൻ വാൻ ഹാൾസ്റ്റ് നല്കിയ സന്ദേശം ആയിരുന്നു ഇത്.സംഭവത്തിന് ശേഷം ഫുട്ബോൾ ഡയറക്ടർ റോളില്‍ നിന്നും മിസ്ലിന്റ്റാറ്റിനെ ക്ലബ് മാറ്റി.ഇനിയും പല മാറ്റങ്ങളും ക്ലബ് നടത്താന്‍ സാധ്യത ഉണ്ട് എന്ന് ഡച്ച് മാധ്യമങ്ങള്‍ പറയുന്നുണ്ട്.






































