ചെല്‍സിക്ക് വീണ്ടും പരാജയം ; സമ്മര്‍ദത്തില്‍ പൊചെട്ടീനോ
എത്ര ഊരിയാലും കുരുക്ക് മുറുകുന്ന സന്ദര്‍ഭത്തില്‍ ആന് ചെല്‍സി ഇപ്പോള്‍.പ്രീമിയര്‍ ലീഗില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ബ്ലൂസിന് ഇന്നലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒറ്റ ഗോള്‍ തോല്‍വി.73-ാം മിനിറ്റിൽ ഒല്ലി വാറ്റ്കിൻസിന്‍റെ ഗോളില്‍ ആന് ചെല്‍സി പരാജയം സമ്മതിച്ചത്.
ഇതോടെ ആറ് ലീഗ് മല്‍സരങ്ങളില്‍ നിന്നു അഞ്ചു പോയിന്റുമായി ചെല്‍സി ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്.റഹീം സ്റ്റെർലിങ്ങും നിക്കോളാസ് ജാക്‌സണും വില്ല പ്രതിരോധത്തിനെ കാഴ്ചക്കാര്‍ ആക്കി പല സമയങ്ങളിലും മുന്നോട്ട് കുതിച്ചു എങ്കിലും ഗോള്‍ കണ്ടെത്താന്‍ അവരെ കൊണ്ട് കഴിഞ്ഞില്ല.ഇത് കൂടാതെ മികച്ച സേവുകള്‍ നടത്തി എമിലിയാനോ മാര്‍ട്ടിനസും ഫോമില്‍ ആയത് ചെല്‍സിക്ക് തിരിച്ചടിയായി.58 ആം മിനുട്ടില്‍ മാലോ ഗസ്റ്റോ റെഡ് കാര്‍ഡ് കണ്ടു പുറത്തായത് ഹോം ടീമിന് മറ്റൊരു തിരിച്ചടിയായി. മൗറീഷ്യോ പോച്ചെറ്റിനോയുടെ വിലകൂടിയ ടീമിന് അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ ഗോൾ നേടാനായില്ല.ഒരുപക്ഷേ ഇതോടെ അദ്ദേഹത്തിനെ ചെല്‍സി മാനേജ്മെന്‍റ് സാക്ക് ചെയ്താല്‍ പോലും അതില്‍ വലിയ അതിശയം ഒന്നും പറയാന്‍ ഇല്ല.






































