അവസാന പത്തു മിനുട്ടില്‍ മൂന്നു ഗോള്‍ ; അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ബാഴ്സലോണ
രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം വീരോചിതമായ തിരിച്ചുവരവ് നാദത്തി ബാഴ്സലോണ ലാലിഗയില്‍ അവരുടെ അഞ്ചാമത്തെ തുടര്‍ച്ചയായ വിജയം റിക്കോര്‍ഡ് ചെയ്തിയിരിക്കുന്നു.80 മിനുറ്റ് വരെ സെല്‍റ്റ രണ്ടു ഗോളിന് മുന്നില്‍ ആയിരുന്നു.എന്നാല്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കി,കാന്‍സലോ,ജോവ ഫെലിക്സ് എന്നിവരുടെ മികച്ച പ്രകടനം ബാഴ്സയെ പത്തു മിനുട്ടിനുള്ളില്‍ മൂന്നു ഗോള്‍ തിരിച്ചടിക്കാന്‍ പ്രേരിപ്പിച്ചു.
എന്നത്തേയും പോലത്തെ തന്നെ സെല്‍റ്റ വിഗോ ബാഴ്സയുടെ എല്ലാ നീക്കങ്ങളെയും തുടക്കം മുതല്‍ക്ക് തന്നെ പ്രതിരോധിച്ചിട്ടു.കൌണ്ടര്‍ ഗെയിമിലൂടെ നിരന്തരം ബാഴ്സക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനും അവര്‍ക്ക് കഴിഞ്ഞു.19 ആം മിനുട്ടില്‍ ജോർഗൻ സ്ട്രാൻഡ് ലാർസെൻ ഗോള്‍ നേടിയതോടെ ബാഴ്സ മുന്നേറ്റ നിര പ്രതിരോധത്തില്‍ ആയി.സമനില ഗോളിന് വേണ്ടി പല അടവുകളും പയറ്റി നോക്കി എങ്കിലും ഒന്നും ഫലം കണ്ടില്ല.ഒടുവില്‍ പകരക്കാരനായി ഇറങ്ങിയ അനസ്താസിയോസ് ഡൗവികാസ് 10 മിനിറ്റിനുള്ളിൽ സെൽറ്റയ്ക്ക് വേണ്ടി രണ്ടാം ഗോളും കൂടി നേടിയതോടെ കറ്റാലന്‍ ക്ലബ് പരാജയ ഭീതി മണത്തു.എന്നാല്‍ ഒരു മികച്ച ചിപ് പാസിലൂടെ ലെവന്‍ഡോസ്ക്കിക്ക് നല്ല അവസരം സൃഷ്ട്ടിച്ച ഫെലിക്സ് മല്‍സരത്തിനെ തിരികെ കൊണ്ടുവന്നു.നാല് മിനുറ്റിന് ശേഷം മികച്ച ഒരു കട്ട് ബാക്ക് അസിസ്റ്റ് നല്കി കാന്‍സലോ വീണ്ടും ലെവന്‍ഡോസ്ക്കിക്ക് ഗോള്‍ നേടാന്‍ അവസരം നല്കി.അവസാന ഗോള്‍ പിറന്നതും കാന്‍സലോയുടെ ബൂട്ടില്‍ നിന്നായിരുന്നു.ഗാവിയുടെ ഇടത്ത് വിങ്ങില്‍ നിന്നുള്ള കേര്‍ളി ലോബ് പാസ് വലയില്‍ എത്തിച്ച കാന്‍സലോ ബാഴ്സക്ക് വേണ്ടി വിലപ്പെട്ട മൂന്നു പോയിന്റുകള്‍ നേടി കൊടുത്തു.






































