ഇന്‍റര്‍ മിലാനെ സമനിലയില്‍ കുരുക്കി റയല്‍ സോസിദാദ്
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ് അപ്പായ ഇന്റർ മിലാനെ സമനിലയില്‍ കുരുക്കി റയല്‍ സോസിദാദ്.ലൗട്ടാരോ മാർട്ടിനെസിന്റെ 87 ആം മിനുട്ടിലെ ഗോള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ മിലാന് ഒരു പോയിന്‍റ് പോലും കിട്ടില്ലായിരുന്നു.ഈ ദശാബ്ദത്തില്‍ അവരുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ഇന്‍റര്‍ മിലാനെ നല്ല രീതിയില്‍ പരീക്ഷിക്കാന്‍ സൊസിദാദിന് കഴിഞ്ഞു.
മല്‍സരം തുടങ്ങി നാലാം മിനുട്ടില്‍ ബ്രായിസ് മെന്‍റസ് നേടിയ ഗോളിലൂടെ ലീഡ് നേടാന്‍ സ്പാനിഷ് ടീമിന് കഴിഞ്ഞു. സോസിദാദ് ലീഡ് ഇരട്ടിയാക്കാന്‍ അനേകം അവസരങ്ങൾ സൃഷ്ടിച്ചു,എന്നാല്‍ പുതിയ കീപ്പർ യാൻ സോമർ മികച്ച സേവൂകളോടെ കളം നിറഞ്ഞു നിന്നു.60 മിനുറ്റിന് ശേഷം മാത്രമാണു ഇന്‍റര്‍ സൊസിദാദിനെതിരെ നീക്കങ്ങള്‍ നടത്താന്‍ തുടങ്ങിയത്.ഒടുവില്‍ 87 ആം മിനുട്ടില്‍ അവരുടെ പരിശ്രമം ഫലം കണ്ടു.സമനിലയോടെ ഓരോ പോയിന്‍റ് വീതം നേടിയ ഇന്ററും റയലും ഗ്രൂപ്പ് ഡിയിൽ ബെൻഫിക്കക്ക് താഴെ ആണ്.ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത രണ്ടു ഗോളിന് പോര്‍ച്ചുഗീസ് ടീം തോല്‍പ്പിച്ചിരുന്നു.