ഇറാനില്‍ ” റൊണാള്‍ഡോ ജ്വരം “
തിങ്കളാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയ അൽ-നാസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത് ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്.ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇറാനിയൻ ക്ലബ് പെർസെപോളിസിനെതിരായ ഗ്രൂപ്പ് ഇ മത്സരത്തിനായി സൗദി പ്രോ ലീഗ് ടീം ടെഹ്‌റാനിലെത്തി. 2016 ന് ശേഷം ആദ്യമായി ഒരു സൗദി ക്ലബ് ഇറാനിലെത്തുന്നത്,അതിനാല്‍ ഇതൊരു ചരിത്ര പ്രധാനമായ ഒരു സന്ദർശനം ആണ്.ഇത് കൂടാതെ റൊണാള്‍ഡോയുടെ വരവും കൂടി ആയതോടെ സംഭവം കയറി കൊളുത്തി.
പോർച്ചുഗീസ് സൂപ്പർ താരത്തെ ഒരു നോക്ക് കാണാൻ ടെഹ്‌റാനിലെ തെരുവുകളിൽ എണ്ണമറ്റ ആരാധകർ തടിച്ചുകൂടി. “റൊണാൾഡോ, റൊണാൾഡോ” എന്ന് വിളിച്ച് ഫുട്ബോൾ ആരാധകർ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കറുടെ ബാനറുകളും പോസ്റ്ററുകളും ഉയർത്തി. റൊണാൾഡോയെ കാണാൻ പിന്തുണക്കാർ എസ്പിയൻസ് പാലസ് ഹോട്ടലിലേക്ക് ഇരച്ചുകയറുന്നത് പോലും കാണാമായിരുന്നു. ഭ്രാന്തൻ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് അൽ-നാസർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ “ഇത് പോലുള്ള കാര്യങ്ങള്‍ പണം കൊടുത്ത് വാങ്ങാന്‍ കഴിയില്ല” എന്നു എഴുതി.