മോശം ഫോമില്‍ നിന്നു കരകയറാന്‍ ന്യൂകാസില്‍
കഴിഞ്ഞ സീസണിലെ മികച്ച ഫോം ന്യൂ കാസിലിന് നഷ്ട്ടപ്പെട്ടിരിക്കുന്നു.അത് തെളിയിക്കുന്ന പോലത്തെ പ്രകടനം ആണ് അവര്‍ ഈ സീസണില്‍ കാഴ്ചവെക്കുന്നത്.നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണം പരാജയപ്പെട്ട ടീം ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്ത് ആണ്.മാനേജര്‍ ആയ എഡി ഹോവിന് ആദ്യം ആയിട്ടായിരിക്കും ഇത്രയും സമ്മര്‍ദം ലഭിക്കുന്നത്.
ഇത് കൂടാതെ ടീമില്‍ പല പ്രധാന താരങ്ങള്‍ക്കും പരിക്കുണ്ട്.ജോ വില്ലോക്ക്,എമിൽ ക്രാഫ്ത്ത്,ഹാവിയർ മാൻക്വില്ലോ,സ്വെൻ ബോട്ട്മാൻ,ഇവരെ ഒന്നും കൂടാതെ മുന്‍ എസി മിലാന്‍ മിഡ്ഫീല്‍ഡര്‍ ആയ സാന്ദ്രോ ടോനാളിയും പരിക്കിന്റെ പിടിയില്‍ ആണ്.ഇന്ന് ബ്രെന്‍റ്ഫോര്‍ഡ് പോലുള്ള ശക്തര്‍ ആയ ടീമിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് ന്യൂകാസിലിന്റ്റെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിക്കും.ഇന്ന് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡ് എട്ടാം സ്ഥാനത്തുള്ള ബ്രെന്‍റ്ഫോര്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്.ഇന്ത്യന്‍ സമയം പത്തു മണിക്ക് ന്യൂ കാസില്‍ ഹോം സ്റ്റേഡിയം ആയ സെന്റ് ജെയിംസ് പാർക്കില്‍ വെച്ചാണ് കിക്കോഫ്.