യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം – മനീഷ കല്യാണ്‍
യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി വനിതാ ദേശീയ ടീമിന്റെ 21-കാരിയായ ഫോർവേഡ് മനീഷ കല്യാണ്‍ ചരിത്രം സൃഷ്ടിച്ചു.അപ്പോളോൺ ലേഡീസ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന മനീഷ ജോർജിയയുടെ ഡബ്ല്യുഎഫ്‌സി സമേഗ്രെലോയ്‌ക്കെതിരെയാണ് ഗോൾ നേടിയത്.സിപ്രസ് അടിസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന ക്ലബ് ആണ് അപ്പോളോൺ ലേഡീസ് എഫ്‌സി.
ബെഞ്ചിലിരുന്ന താരത്തിനെ 55-ാം മിനിറ്റിൽ ആണ് പകരക്കാരിയായി ഇറക്കിയത്.മനീഷയ്ക്ക് ലഭിച്ച ആദ്യ അവസരം ഗോളാക്കി മാറ്റാനായില്ലെങ്കിലും 71-ാം മിനിറ്റിൽ ലഭിച്ച രണ്ടാം അവസരം താരം മുതല്‍ എടുത്തു.മല്‍സരത്തില്‍ അപ്പോളോൺ ലേഡീസ് എതിരില്ലാത്ത മൂന്നു ഗോളിന് ജയം നേടി.രണ്ടാം റൌണ്ടിലേക്ക് ടീം മുന്നേറുകയും ചെയ്തു.കഴിഞ്ഞ ആഴ്‌ച യൂറോപ്യന്‍ യോഗ്യത ടൂര്‍ണമെന്റില്‍ നോർത്ത് മാസിഡോണിയൻ ടീമിനെ 9-0 ന് പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യന്‍ താരമായ മനീഷ മൂന്നു അസിസ്റ്റുകള്‍ നല്കി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.