അര്‍ജന്റീന താരത്തിന് പരിക്ക് ; പ്രാര്‍ഥനയില്‍ ടോട്ടന്‍ഹാം കാമ്പ്
അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് കാലിന് പരിക്കേറ്റു.ഇത് ടോട്ടൻഹാം ഹോട്സ്പറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.ഈ അപ്രതീക്ഷിത വഴിത്തിരിവ് സ്പർസിന്റെ ക്യാമ്പിൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നു.വരാനിരിക്കുന്ന മത്സരങ്ങളിൽ അവരുടെ പ്രതിരോധ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ കോച്ചിനും താരങ്ങള്‍ക്കും ഇപ്പോള്‍ തന്നെ ഉണ്ടത്രേ.
മാധ്യമപ്രവര്ത്തകന് ആയ ലൂയിസ് ഫ്രെഗോസി ഈ വാര്‍ത്ത ശരി വെച്ച് കഴിഞ്ഞിരിക്കുന്നു. പരിക്കിന്റെ വ്യാപ്തി ഇതുവരെ വ്യക്തമല്ല, എന്നാൽ ബൊളീവിയയ്ക്കെതിരായ അർജന്റീനയുടെ വരാനിരിക്കുന്ന പോരാട്ടത്തില്‍ താരം കളിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു.പരിക്കിന്റെ തീവ്രത നിർണ്ണയിക്കാൻ താരത്തെ നാളെ കൂടുതൽ മെഡിക്കല്‍ ചെക്കപ്പിന് വിധേയന് ആക്കും.നാല് മല്‍സരങ്ങളില്‍ നിന്നു പത്തു പോയിന്റുമായി ടോട്ടന്‍ഹാം നിലവില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.കോച്ച് ആംഗേ പോസ്റ്റെകോഗ്ലോയുടെ കീഴില്‍ ഒരു പുതിയ തുടക്കം ലഭിച്ച സ്പര്‍സിന് നിലവില്‍ ലഭിച്ചിരിക്കുന്ന ഈ കടമ്പ മറികടക്കേണ്ടത് ഉണ്ട്.