അൽഫോൺസോ ഡേവിസിനു വേണ്ടി ബിഡ് ഒരുക്കാന്‍ മാഡ്രിഡ്
2024 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേൺ മ്യൂണിച്ച് ഡിഫൻഡർ അൽഫോൻസോ ഡേവിസിനെ തങ്ങളുടെ ടീമിലേക്ക് ചേർക്കാൻ റയൽ മാഡ്രിഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്. 2018-19 കാമ്പെയ്‌ൻ മുതൽ ബയേണിനു വേണ്ടി കളിക്കുന്ന കനേഡിയന്‍ താരം അവരുടെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാള്‍ ആണ്.അദ്ദേഹത്തിനെ ഒരിക്കല്‍ പോലും വില്‍ക്കാനുള്ള ഓപ്ഷൻ ബായേന്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയില്ല.
താരത്തിന്‍റെ ബായേന്‍ മ്യൂണിക്കുമായുള്ള കരാര്‍ ഇനി വെറും രണ്ടു വര്‍ഷം കൂടി മാത്രമേ ഉള്ളൂ.ബയേണുമായി കരാര്‍ വര്‍ദ്ധിപ്പിക്കാന്‍ താരത്തിനു താല്‍പര്യം ഇല്ല.ഇത് കൂടാതെ കഴിഞ്ഞ കുറച്ച് അഭിമുഖങ്ങളില്‍ താരം മാഡ്രിഡിനെ താന്‍ വളരെ അധികം ഇഷ്ട്ടപ്പെടുന്നതായും അവിടെ കളിയ്ക്കാന്‍ അവസരം ലഭിക്കുന്നത് ജീവിതാഭിലാഷം ആണ് എന്നും അദ്ദേഹം ഈ അടുത്ത് പറഞ്ഞിട്ടുണ്ട്.അതിനാല്‍ താരത്തിനു തങ്ങളുടെ ടീമില്‍ ചേരാനുള്ള ഓപ്ഷന്‍ നല്‍കാനുള്ള തീരുമാനത്തില്‍ ആണ് റയല്‍.അടുത്ത സമ്മറില്‍ ബയേണുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തില്‍ ആണവര്‍.