EPL 2022 European Football Foot Ball International Football Top News transfer news

അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ജയം നേടി ഫ്രാന്‍സ്

September 8, 2023

അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ജയം നേടി ഫ്രാന്‍സ്

യൂറോ ക്വാളിഫയേര്‍സ് മല്‍സരത്തില്‍ അയർലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ 2-0ന് ജയിച്ച ഫ്രാന്‍സ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഇത് അവരുടെ തുടര്‍ച്ചയായ അഞ്ചാം വിജയം ആണ്.നാല് മല്‍സരങ്ങളില്‍ നിന്നും മൂന്നു തോല്‍വിയോടെ നിലവില്‍ അയര്‍ലണ്ട് പട്ടികയില്‍ നാലാം സ്ഥാനത്താണ്.നിലവില്‍  യുറോയില്‍  യോഗ്യത നേടുക എന്നത് അവര്‍ക്ക് സാധിക്കാന്‍ പോകുന്നില്ല.

France have Euro 2024 berth in sight after outclassing Ireland

അയര്‍ലണ്ടിനെതിരെ പൊസാഷന്‍ കൈയ്യില്‍ വെച്ച് കളിച്ച ഫ്രാന്‍സ് പത്തൊന്‍പതാം മിനുട്ടില്‍ ലീഡ് നേടി.കിലിയന്‍ എംബാപ്പെ നല്കിയ അവസരത്തില്‍ റയല്‍ മിഡ്ഫീല്‍ഡര്‍ ആയ ഒറെലിയന്‍ ഷൂമേനി പതിനെട്ടു വാരയകലെ മികച്ച ഒരു ഗോള്‍ നേടി.പരിക്ക് മൂലം പിച്ചില്‍ നിന്നും ജിറൂഡ് കയറിയപ്പോള്‍ പകരം വന്ന മാര്‍ക്കസ് തുറം 48 ആം മിനുട്ടില്‍ ഗോള്‍ കണ്ടെത്തി.അടുത്ത മല്‍സരത്തില്‍ ഫ്രാന്‍സ് ജര്‍മനിയെ നേരിടും.സൌഹൃധ മല്‍സരം നടക്കാന്‍ പോകുന്നത് ബോറൂസിയ ഹോം ഗ്രൌണ്ടില്‍ ആണ്

Leave a comment