ന്യൂ കാസിലിനെ മുച്ചൂടും തകര്‍ത്ത് ബ്രൈട്ടന്
ഇന്നലെ പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് ഗോളുകളുടെ മേളം ആയിരുന്നു.ടോട്ടന്‍ഹാമിന് വേണ്ടി സണ്‍,സിറ്റിക്ക് വേണ്ടി ഹാലണ്ട് എന്നിവര്‍ മൂന്നു ഗോള്‍ വീധം നേടിയപ്പോള്‍ ബ്രൈട്ടന് വേണ്ടി കൗമാരക്കാരനായ സ്ട്രൈക്കർ ഇവാൻ ഫെർഗൂസനും നേടി ഹാട്രിക്ക്.യുവ താരത്തിന്റെ പിന്‍ബലത്തില്‍ ന്യൂകാസിൽ യുണൈറ്റഡിനെ ബ്രൈറ്റൺ ആൻഡ് ഹോവ് 3-1ന് തോൽപ്പിച്ചു.
ഇത് ന്യൂകാസിലിന്റെ മൂന്നാമത്തെ തുടര്‍ച്ചയായ തോല്‍വി ആണ്.മാനേജര്‍ എഡി ഹോവിന് മേല്‍ ഇപ്പോള്‍ അതീവ സമ്മര്‍ദം ഉണ്ട്.മത്സരത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ വളരെ ഹൈ പ്രേസ്സിങ്ങ് ഗെയിം കളിച്ച കാസില്‍ ബ്രൈട്ടനെ കളിയില്‍ നിലയുറപ്പിക്കാന്‍ സമ്മതിച്ചില്ല.27 ആം മിനുട്ടില്‍ ഒരു റീബൗണ്ടിലൂടെ ഇവാൻ ഫെർഗൂസന് തന്റെ ആദ്യ ഗോള്‍ നേടി.അതിനു ശേഷം താരം 65 ,70 മിനുട്ടുകളില്‍ വീണ്ടും ന്യൂ കാസില്‍ വല ചലിപ്പിച്ചു.നാലില്‍ മൂന്നു ജയം നേടിയ ബ്രൈട്ടന് ഇപ്പോള്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത് ആണ്.ന്യൂ കാസിലിനു വേണ്ടി ആശ്വാസ ഗോള്‍ പിറന്നത 92 ആം മിനുട്ടില്‍ ആയിരുന്നു.കാലം വില്സന് ആണ് ആ ഗോള്‍ ന്യൂ കാസിലിനു വേണ്ടി നേടിയത്.