ഹാട്രിക്ക് താരം സണ്‍ ഹ്യുങ്ങ് മിന് – ടോട്ടന്‍ഹാമിന് തുടര്‍ച്ചയായ മൂന്നാം ജയം
ശനിയാഴ്ച ടർഫ് മൂറിൽ ടോട്ടൻഹാം ഹോട്സ്പർ ബേൺലിയെ 5-2 ന് തകർത്തുവിട്ടു.പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിൽ ബെന്‍ളിയുടെ നില അതീവ പരിതാപകരം ആണ്.മൂന്നില്‍ മൂന്ന് തോല്‍വിയുമായി അവര്‍ ലീഗ് പട്ടികയില്‍ ഇരുപതാം സ്ഥാനത് ആണ്.
4 ആം മിനുട്ടില്‍ ഗോള്‍ നേടി ബെന്‍ളിക്ക് വേണ്ടി ലൈല് ഫോസ്റ്റര്‍ ലീഡ് നേടി എങ്കിലും സോൺ ഹ്യൂങ്-മിൻ ഹാട്രിക്ക് നേടി കൊണ്ട് ടോട്ടന്‍ഹാമിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു.കൊറിയന്‍ താരത്തെ കൂടാതെ ക്രിസ്റ്റ്യന്‍ റോമേറോ , ഈ സമ്മര്‍ വിന്‍ഡോയിലെ പുതിയ സൈനിങ്ങ് ആയ ജെയിംസ് മാഡിസണും ടോട്ടന്‍ഹാമിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.മത്സരം അവസാനിക്കാന്‍ ഇരിക്കെ ജോഷ് ബ്രൌണ്ഹില് ബെന്‍ളിക്ക് വേണ്ടി രണ്ടാം ഗോള്‍ കണ്ടെത്തി. തുടര്‍ച്ചയായ മൂന്നാം വിജയം നേടിയ ടോട്ടന്‍ഹാം ഇപ്പോള്‍ ഏഴു പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത് ആണ്.