” ഇന്ത്യയില്‍ ഫുട്ബോള്‍ നല്ല രീതിയില്‍ പച്ച പിടിക്കുന്നുണ്ട് “
ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇപ്പോള്‍ വരുന്ന മാനേജര്‍മാര്‍ എല്ലാം വളരെ നിലവാരം കൂടിയതാണ് എന്നും ക്ലബ്ബുകൾക്കുള്ളിലെ പ്രൊഫഷണലിസത്തിന്റെ നിലവാരവും കഴിഞ്ഞ കുറച്ച് സീസണുകളില്‍ ആയി വളരെ അധികം വര്‍ധിച്ചു എന്നും ചെന്നൈയിൻ എഫ്സി സ്ട്രൈക്കർ ജോർദാൻ വെളിപ്പെടുത്തി.ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോർദാൻ മുറെ 2020 മുതൽ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിക്കുന്നുണ്ട്.
2020-21 സീസണിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പ്രതിനിധീകരിച്ചു, അടുത്ത സീസണിൽ ജംഷഡ്പൂർ എഫ്സിയിലേക്ക് മാറി.”വരുന്ന കോച്ചുമാര്‍ ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് നല്ല രീതിയില്‍ കളി പറഞ്ഞു കൊടുക്കുന്നുണ്ട്.ഇതിന്റെ പ്രതിഫലനം താരങ്ങളില്‍ കാണുന്നുണ്ട്.ഇന്ത്യന്‍ ഫുട്ബോളില്‍ ഇപ്പോള്‍ നടക്കുന്ന വിപ്ലവത്തില്‍ അങ്കം ആവാന്‍ എനിക്ക് അതിയായ താല്പര്യം ഉണ്ട്.”അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.രണ്ട് ഐഎസ്എൽ സീസണുകളിലായി 36 മത്സരങ്ങൾ കളിച്ച മുറെ 11 ഗോളുകൾ നേടിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് മാറുന്നതിന് മുമ്പ് 27 കാരനായ ഫോർവേഡ് ഓസ്ട്രേലിയയിലെ ക്ലബ്ബുകൾക്കായി കളിച്ചിരുന്നു.






































