മൂന്നു ഇന്ത്യന്‍ താരങ്ങളില്‍ തന്റെ വിശ്വാസം അര്‍പ്പിച്ച് സൗരവ് ഗാങ്കുലി
ഏഷ്യന്‍ കപ്പും ലോകക്കപ്പും നേടി നഷ്ട്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഇന്ത്യന്‍ ടീം.വളരെ അധികം സമ്മര്‍ദം ഉണ്ട് എങ്കിലും ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ രണ്ടു ടൂര്‍ണമേന്റുകളിലും കളിക്കും എന്ന ശുഭാപ്തി വിശ്വാസത്തില്‍ ആണ് താരങ്ങളും ആരാധകരും. ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടണം എങ്കില്‍ മൂന്നു താരങ്ങള്‍ ആയ രോഹിത്, കോഹ്ലി, ശുബ്മാന് ഗില്‍ എന്നിവര്‍ ടീമിന്റെ നേതൃതം കൈയ്യില്‍ എടുത്ത് നന്നായി കളിക്കണം എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാങ്കുലി പറഞ്ഞു.
“വിരാട് വളരെ നന്നായി കളിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ടോപ് ഫോമില്‍ ആണ്., രോഹിത് ശർമ്മയ്ക്കൊപ്പം വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ട്ടിക്കാന്‍ കൊഹ്ലിക്ക് കഴിയും.ഇത് കൂടാതെ രോഹിത് ക്യാപ്റ്റന്‍ ആയി ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ലോകക്കപ്പ് കളിക്കുകയാണ്.അദ്ദേഹത്തിന് അടുത്ത അന്‍പത് ഓവര്‍ ലോകക്കപ്പ് കളിയ്ക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.അതിനാല്‍ ഈ ലോകക്കപ്പില്‍ താരം തന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.അവസാനമായി, ഇന്ത്യയ്ക്ക് വേണ്ടി സമ്മര്‍ദ നിമിഷങ്ങളില്‍ കളിക്കാനും മത്സരങ്ങൾ ജയിക്കാനുമുള്ള ക്ലാസ് ഉള്ള ഒരേയൊരു യുവ താരം ശുബ്മാന് ഗില്‍ മാത്രമാണ്.അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും വളരെ മികച്ച പല ഇന്നിങ്ങ്സുകളും വരും എന്നത് തീര്‍ച്ചയാണ്.”ബാക്ക്സ്റ്റേജ് വിത്ത് ബോറിയയിൽ ഗാംഗുലി പറഞ്ഞു.






































