EPL 2022 European Football Foot Ball International Football Top News transfer news

“എന്‍റെ സ്വപ്ന ജീവിതം ” – ഏര്‍ളിങ്ങ് ഹാലണ്ട്

September 1, 2023

“എന്‍റെ സ്വപ്ന ജീവിതം ” – ഏര്‍ളിങ്ങ് ഹാലണ്ട്

മെസ്സി – റൊണാള്‍ഡോ യുഗത്തിന് ഇന്നലത്തോടെ   യുവേഫയില്‍ അവസാനം ആയി.പ്രീമിയര്‍ ലീഗില്‍ ആദ്യ സീസണില്‍ തന്നെ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഹാലണ്ട് തന്നെ ആണ് യൂറോപ്പിയന്‍ ലീഗുകളിലെയും ടോപ്‌ സ്കോറര്‍.ഈ സീസണില്‍ താരം അത്ര മികച്ച ഫോമില്‍ അല്ല എങ്കിലും വിമര്‍ശിക്കുന്നവര്‍ താരത്തിന്‍റെ കഴിഞ്ഞ സീസണിലെ അരഞ്ഞേറ്റത്തെ കുറിച്ച് മറക്കാതെ ഇരിക്കുക.ലിവര്‍പൂളിനെതിരെ കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ ഓപ്പണ്‍ ചാന്‍സ് കളഞ്ഞ താരം വിമര്‍ശനത്തിനു മറുപടി നല്‍കിയത് ട്രെബിള്‍ നേടി കൊണ്ടാണ്.

ഇന്നലെ യുവേഫ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് വാങ്ങിയ ഹാലണ്ട് താന്‍ ഇപ്പോള്‍ തന്‍റെ സ്വപ്ന ജീവിതം ആഘോഷിക്കുകയാണ് എന്ന് വെളിപ്പെടുത്തി.ബാല്യം മുതല്‍ ഇതുപോലുള്ള കരിയറിന് വേണ്ടിയാണ് താന്‍ ആഗ്രഹിച്ചത് എന്നും അദ്ദേഹം പറഞ്ഞു.സിറ്റി ടീമിനെ കൂടുതല്‍ ട്രോഫികള്‍ക്ക് അര്‍ഹര്‍ ആക്കുക എന്നത് ആണ് തന്‍റെ ലക്‌ഷ്യം എന്നും താരം വെളിപ്പെടുത്തി.ട്രെബിള്‍ നേടിയ സിറ്റിക്ക് മേല്‍ ആണ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണ് എന്ന് പറഞ്ഞ താരം ഈ സീസണിലും പൂര്‍വാധികം ശക്തിയോടെ തന്‍റെ ടീം  മുന്നേറും എന്നും   താരം മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment