വിനീഷ്യസിനു പരിക്ക് ; റയലിന്റെ രക്ഷക്ക് എത്തി ജൂഡ് ബെലിംഗ്ഹാം
വെള്ളിയാഴ്ച നടന്ന ലാലിഗയിൽ സെൽറ്റ വിഗോയെ 1-0 ന് തോൽപ്പിച്ച് മാഡ്രിഡ് ലീഗില്‍ തങ്ങളുടെ മൂന്നാം ജയം നേടി.ഇന്നലത്തെ മത്സരത്തിലും ഗോള്‍ നേടിയത് ജൂഡ് ബെലിംഗ്ഹാം തന്നെ ആയിരുന്നു.രണ്ടാം പകുതിയിൽ റോഡ്രിഗോയുടെ പെനാൽറ്റി നഷ്ടമാക്കി എങ്കിലും ഇംഗ്ലീഷ് യുവ മിഡ്ഫീല്‍ഡര്‍ 80 മിനുട്ടില്‍ റയലിന് വേണ്ടി സെള്‍ട്ട വിഗോയുടെ വല ഭേദിച്ചു.
ഇന്നലത്തേയും കൂട്ടി ജൂഡ് കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയിട്ടുണ്ട്.ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസ് ജൂനിയറിന് പതിനഞ്ചാം മിനുട്ടില്‍ പരിക്ക് പറ്റി പുറത്തായത് അവര്‍ക്ക് വലിയൊരു തിരിച്ചടിയായി.ബ്രസീലിയന്‍ വിങ്ങറെ കൂടാതെ ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസും ഡിഫൻഡർ എഡെർ മിലിറ്റോയും പരിക്ക് പറ്റി വിശ്രമത്തില്‍ ആണ്.എന്നാല്‍ വിനീഷ്യസിനു സാരമായ പരിക്ക് ഒന്നും തന്നെ ഇല്ല എന്നും താരം വളരെ പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്തും എന്നും കോച്ച് അന്‍സലോട്ടി മത്സരശേഷം വ്യക്തമാക്കി.