യോ-യോ ടെസ്റ്റ് സ്കോർ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തു ;കോഹ്ലിക്ക് താക്കീത് നല്കി ബിസിസിഐ
2023 ലെ ഏഷ്യാ കപ്പിനായി തയ്യാറെടുക്കുന്ന വിരാട് കോഹ്ലി തന്റെ യോ-യോ ടെസ്റ്റ് സ്കോർ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു.ഫിറ്റ്നസ് ടെസ്റ്റിൽ താരം 17.2 സ്കോർ ചെയ്തു, സ്വീകാര്യമായ സ്കോര്‍ 16.5 നു മുകളില്‍ ആണ്.34-ാം വയസ്സിലും താരത്തിന്റെ ഫിറ്റ്നസ് കണ്ടു ആരാധകര്‍ അമ്പരന്നപ്പോള്‍ താരത്തിന്റെ പ്രവര്‍ത്തിയില്‍ ബിസിസിഐ മേധാവികൾ അതൃപ്തി അറിയിച്ചു.
“സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരിശീലന സമയത്ത് എന്തെല്ലാം നടക്കുന്നുവോ അതെല്ലാം പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്ക് ഉണ്ട്.എന്നാൽ സ്കോർ പോസ്റ്റ് ചെയ്യുന്നത് കരാർ വ്യവസ്ഥയുടെ ലംഘനത്തിന് കാരണമാകുന്നു.”പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.ഏഷ്യാ കപ്പ് 2023 ടീമിന്റെ ഭാഗമായ ഇന്ത്യൻ കളിക്കാർ ബെംഗളൂരുവിലെ കാമ്പില്‍ പ്രത്യേക പരിശീലന പരിപാടിയിലാണ്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരങ്ങളില്‍ പലരും അവിടെ എത്തിയിരുന്നു. ബാക്കിയുള്ളവര്‍ അയർലൻഡ് ടി20 ഐ പരമ്പരയുടെ തിരക്കിലാണ്.






































