വിജയം ചെല്‍സിക്ക് അനിവാര്യം
ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിൽ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം സ്വന്തമാക്കാനുള്ള ലക്ഷ്യത്തില്‍ ചെല്‍സി വെള്ളിയാഴ്ച രാത്രി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പുതുതായി പ്രമോട്ടുചെയ്ത ലൂട്ടൺ ടൗണിനെതിരെ കളിക്കാന്‍ ഒരുങ്ങുന്നു.ബ്ലൂസിന് അവരുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു.
വെസ്റ്റ് ഹാമിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നേടിയ തോല്‍വി ചെല്‍സി ടീം കാമ്പില്‍ വലിയ രീതിയില്‍ ഉള്ള ചലനങ്ങള്‍ സൃഷ്ട്ടിച്ചിരിക്കുന്നു.മാനേജര്‍ പോച്ചേട്ടീനോക്ക് മേലുള്ള സമ്മര്‍ദം നിലവില്‍ അതി രൂക്ഷമാണ്.ഇതില്‍ നിന്ന് ഒരു മോചനം വേണം എങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയം അദ്ദേഹത്തിന് അനിവാര്യം ആണ്.ലീഗില്‍ പതിനേഴാം സ്ഥാനത് ഉള്ള ലൂട്ടോന് സിറ്റി ചെല്‍സിക്ക് പറ്റിയ എതിരാളികള്‍ തന്നെ .ദുര്‍ബലര്‍ ആയ ടീമിനെ തോല്‍പ്പിച്ച് വിലപ്പെട്ട മൂന്നു പോയിന്റ് നേടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ചെല്‍സി ടീം സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ ഇറങ്ങും.ഈ സീസണില്‍ ആദ്യ മത്സരത്തില്‍ ലൂട്ടോന് സിറ്റി ബ്രൈട്ടനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.






































