മാത്യൂസ് ന്യൂസിനായി മാഞ്ചസ്റ്റർ സിറ്റി 50 മില്യണ്‍ യൂറോ ബിഡ് സമര്‍പ്പിച്ചു
വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിന്റെ മധ്യനിര താരം മാത്യൂസ് നൂൺസിനായി മാഞ്ചസ്റ്റർ സിറ്റി 50 മില്യൺ യൂറോ ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്.ഈ സമ്മറില്‍ ഗുണ്ടോഗന്‍ പോയതിനെ തുടര്‍ന്ന് ചെല്‍സിയില്‍ നിന്നും കോവാസിച്ചിനെ സിറ്റി സൈന്‍ ചെയ്തു എങ്കിലും ഇപ്പോള്‍ കെവിന്‍ ഡി ബ്രൂയ്നക്ക് പരിക്ക് ആയതിനെ തുടര്‍ന്ന് സിറ്റി മിഡ്ഫീല്‍ഡിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ലൂക്കാസ് പാക്വെറ്റയായിരുന്നു സിറ്റിയുടെ പ്രഥമ ലക്ഷ്യം എങ്കിലും വാതുവയ്പ്പ് ലംഘനങ്ങൾ ആരോപിച്ച് ബ്രസീലിയൻ താരം നിലവില്‍ ഒരു കേസില്‍ അകപ്പെട്ട് ഇരിക്കുന്നതിനാല്‍ അദ്ധേഹത്തെ ലിസ്റ്റില്‍ നിന്നും സിറ്റി ഒഴിവാക്കി.ഫാബ്രിസിയോ റൊമാനോയുടെ വെളിപ്പെടുത്തലുകള്‍ പ്രകാരം 50 മില്യൺ യൂറോക്ക് മുകളില്‍ ഒരോഫര്‍ സിറ്റി നല്‍കിയിട്ടുണ്ട്.പോർച്ചുഗൽ താരം ഇതിനകം തന്നെ ക്ലബുമായി വ്യക്തിഗത നിബന്ധനകൾ അംഗീകരിച്ചു കഴിഞ്ഞു.കഴിഞ്ഞ സമ്മറില്‍ സ്‌പോർട്ടിംഗ് ലിസ്ബണിൽ നിന്ന് 38 മില്യൺ പൗണ്ടിന് വോൾവ്‌സിൽ ചേർന്ന ന്യൂൺസിന് കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും അഞ്ച് വർഷം ശേഷിക്കുന്നു.താരത്തിനെ നല്‍കാന്‍ തല്‍ക്കാലം വൂള്‍വ്സിന് താല്പര്യം ഇല്ല എങ്കിലും വലിയൊരു ഓഫര്‍ ടേബിളില്‍ വന്നാല്‍ താരത്തിനെ അവര്‍ പറഞ്ഞുവിടും.






































