തുടയെല്ലിന് പരിക്കേറ്റ ബാഴ്സലോണ മിഡ്ഫീൽഡർ പെഡ്രിക്ക് ഒരു മാസം പുറത്തിരിക്കും
സ്പാനിഷ് റിപ്പോർട്ടുകൾ പ്രകാരം തുടയില്‍ പരിക്കേറ്റ ബാഴ്സലോണ മിഡ്ഫീൽഡർ പെഡ്രി ഗോൺസാലസ് കളിക്കളത്തില്‍ നിന്നും ഒരു മാസത്തോളം വിശ്രമം എടുക്കുമെന്ന് ബാഴ്സലോണ അറിയിച്ചു.താരത്തിനു പൂര്‍ണ ഫിറ്റ്നസ് എപ്പോള്‍ ലഭിക്കും എന്ന് അറിയില്ല.താരത്തിനെ മെഡിക്കല്‍ ടീമിന് മുന്നില്‍ ഇരുത്തിയാല്‍ മാത്രമേ അത് അറിയാന്‍ കഴിയുകയുള്ളൂ.


20 കാരനായ സ്പെയിൻ ഇന്റർനാഷണല്‍ താരത്തിനു കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ വലിയൊരു ഭാഗം ഹാംസ്ട്രിംഗ് പരിക്കുമൂലം നഷ്ട്ടം ആയിരുന്നു.ഈ സമ്മറില്‍ മിഡ്ഫീൽഡിൽ ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗനെയും ജിറോണയുടെ ഓറിയോൾ റോമിയുവിനെയും സൈൻ ചെയ്തിരുന്നു.അത് ഇപ്പോള്‍ അവര്‍ക്ക് തുണയായി.ഇത് കൂടാതെ മികച്ച ഫോമില്‍ നില്ക്കുന്ന ഡി യോങ്ങ് , ഗാവി എന്നിവരുള്ളതും സാവിക്ക് ആശ്വാസം നല്കുന്നു.






































