പ്രീമിയര്‍ ലീഗിലെ ആദ്യ ജയത്തിനു വേണ്ടി ചെല്‍സി കാത്തിരിപ്പ് തുടരും
ഞായറാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 3-1 ന് തോല്‍വി നേരിട്ട ചെൽസിയുടെ ആദ്യ വിജയത്തിനായുള്ള കാത്തിരിപ്പ് തുടരും.കഴിഞ്ഞ മത്സരത്തില്‍ ചെല്‍സി ലിവര്‍പൂളിനെതിരെ സമനിലയാണു നേടിയത്.രണ്ടാം പകുതിയില്‍ അഗ്വേർഡ് രണ്ടാം മഞ്ഞക്കാർഡിന് പുറത്തായതിനെത്തുടർന്ന് 10 പേരായി വെസ്റ്റ് ഹാം ചുരുങ്ങി എങ്കിലും ചെല്‍സിയുടെ എല്ലാ നീക്കങ്ങളും അവര്‍ മികച്ച രീതിയില്‍ ആണ് പ്രതിരോധിച്ചത്.
ആദ്യ പകുതിയില്‍ നായിഫ് അഗേർഡിന്റെ ഹെഡര്‍ ഗോള്‍ , രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൈക്കൽ അന്റോണിയോയുടെ ഗോള്‍ പിന്നീട് ഇഞ്ചുറി ടൈമില്‍ ലൂക്കാസ് പാക്വെറ്റയുടെ പെനാല്‍ട്ടിയും കൂടി ആയതോടെ ചെല്‍സിയുടെ പതനത്തിന്റെ ആക്കം കൂടി.ഈ മാസം സതാംപ്ടണിൽ നിന്ന് സൈൻ ചെയ്ത അരങ്ങേറ്റക്കാരൻ ജെയിംസ് വാർഡ്-പ്രോസാണ് വെസ്റ്റ് ഹാമിന്റെ ആദ്യ രണ്ട് ഗോളുകൾക്ക് വഴി ഒരുക്കിയത്.28-ാം മിനിറ്റിൽ കാർണി ചുക്വുമെക്ക നേടിയ ഗോള്‍ മാത്രമാണ് ചെല്‍സിക്ക് അല്പം എങ്കിലും ആശ്വാസം നല്‍കിയത്.