മാത്യൂ അലമാനിയെ സ്പോര്‍ട്ടിങ്ങ് ഡയറക്ടറായി നിയമിക്കാന്‍ ടോട്ടന്‍ഹാം
ഈ വരുന്ന സെപ്റ്റംബറിൽ ബാഴ്സലോണയുടെ മാത്യൂ അലമാനിയെ ഫുട്ബോൾ ഡയറക്ടറായി കൊണ്ടുവരുന്ന കാര്യം ടോട്ടൻഹാം ഹോട്സ്പർ പരിഗണിക്കുന്നു.രണ്ട് വർഷമായി കറ്റാലൻ ക്ലബിന്റെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ് ചുമതല അലെമാനിക്ക് ആയിരുന്നു.എന്നാൽ സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുമ്പോൾ സെപ്റ്റംബർ 2 ന് അദ്ദേഹം തന്റെ സ്ഥാനം ഒഴിയും എന്ന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
(ഫാബിയോ പാരാറ്റിസി)
മുൻ ക്ലബ് മിഡ്ഫീൽഡർ ഡെക്കോ പകരം ബാഴ്സയിൽ സ്പോർടിംഗ് ഡയറക്ടറാകും.ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഫാബിയോ പാരാറ്റിസിക്ക് പകരക്കാരനായി സ്പർസിലെ ഫുട്ബോൾ ഡയറക്ടറാകാൻ അലമാനി മുൻനിരക്കാരിൽ ഒരാളാണ്.ഫബ്രിസിയോ റൊമാനോയും വാര്‍ത്ത ശരി വെച്ചിട്ടുണ്ട്.കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി സ്പർസ് വളരെ മോശം ബിസിനസ് ആണ് നടത്തി വരുന്നത്.അതിനു ഒരു മാറ്റം വരുത്താന്‍ മാനെജ്മെന്റ് ആഗ്രഹിക്കുന്നു.യുവന്റസിലെ തന്റെ കാലത്തെ സാമ്പത്തിക ക്രമക്കേടുകളിൽ പങ്കെടുത്തതിന് ഫിഫയുടെ രണ്ടര വർഷത്തെ ഫുട്ബോളിൽ നിന്നുള്ള ആഗോള വിലക്കിനെ തുടർന്ന് പാരറ്റിസി ടോട്ടൻഹാമിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനം രാജിവച്ചിരുന്നു.അദ്ദേഹം ഇപ്പോള്‍ ക്ലബിന് വേണ്ടി ഒരു കൺസൾട്ടന്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്.