മെസ്സിക്കൊപ്പം മയാമിയില്‍ കളിക്കാന്‍ ആഗ്രഹം വെളിപ്പെടുത്തി ഗ്രീസ്മാൻ
ഇന്റർ മിയാമിയില്‍ മെസ്സിക്കൊപ്പം കളിക്കാന്‍ തനിക്കും അതിയായ ആഗ്രഹം ഉണ്ട് എന്ന് വെളിപ്പെടുത്തി അന്റോയ്ൻ ഗ്രീസ്മാൻ.അമേരിക്കന്‍ ലീഗില്‍ വെച്ച് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആണത്രേ താരം കരുതിയിരിക്കുന്നത്.ബാഴ്സലോണയിൽ മെസ്സിയുടെ മുൻ സഹതാരമായ ഗ്രീസ്മാൻ യു.എസ് സ്പോർട്സിന്റെയും അതുപോലെ അവിടുത്തെ ജീവിതവും വളരെ ഏറെ ഇഷ്ട്ടപ്പെടുന്നു എന്ന് ഇതിനു മുന്നേ വെളിപ്പെടുത്തിയിട്ടുണ്ട്.
“ലിയോ ചരിത്രത്തിലെ ഏറ്റവും മികച്ച താരം.അദ്ദേഹത്തിന്റെ വരവോടെ അമേരിക്കന്‍ ലീഗ് ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങി.മികച്ച കളി അഴകോടെ താരം സ്റ്റേഡിയത്തില്‍ ആളുകളെ നിറക്കുന്നുമുണ്ട്.അമേരിക്കൻ സ്പോർട്സ് കാലങ്ങള്‍ ആയി ഞാന്‍ ഫോളോ ചെയ്യുന്ന ഒന്നാണ്.അത്ലറ്റിയിൽ ട്രോഫികൾ നേടി ടീമിനെ സഹായിക്കാന്‍ ആണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം.അത് പൂര്‍ത്തിയായാല്‍ അമേരിക്കന്‍ മണ്ണില്‍ കളി നിര്‍ത്തുന്ന ലക്ഷ്യം നിറവേറ്റാന്‍ ഞാന്‍ ശ്രമിക്കും.”ലാലിഗയും ഇഎസ്പിഎൻ സംഘടിപ്പിച്ച വെർച്വൽ പത്രസമ്മേളനത്തിൽ ഗ്രീസ്മാൻ പറഞ്ഞു.