ഇന്ത്യൻ ഫുട്ബോളിനെ മാറ്റിമറച്ചതില്‍ ഐഎസ്എലിന്റെ പങ്കു വളരെ വലുത് – രോഹിത് ശർമ്മ
ദേശീയ ഫുട്ബോൾ ടീമിനെ ലോക ഫുട്ബോളിൽ വമ്പൻ മുന്നേറ്റം നടത്താൻ സഹായിച്ച ഇന്ത്യൻ സൂപ്പർ ലീഗിനെ (ഐഎസ്എൽ) ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രശംസിച്ചു. മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിച്ച രോഹിത്, നീലക്കടുവകൾക്കിടയിൽ താൻ വളരെയധികം ആത്മവിശ്വാസം കാണുന്നുണ്ടെന്നും തിരക്കേറിയ അന്താരാഷ്ട്ര ഫുട്ബോൾ സീസണിൽ ഈ ഇന്ത്യന്‍ ടീം മികച്ച മുന്നേറ്റം നടത്തും എന്നും രോഹിത് പറഞ്ഞു.
“വളരെ പെട്ടെന്ന് ആണ് മാറ്റങ്ങള്‍ സംഭവിച്ചത്.ഇപ്പോള്‍ ഫുട്ബോളിന്റെ ആരാധകര്‍ നമ്മുടെ രാജ്യത്ത് വളരെ അധികം ഉണ്ട്.അതിൽ ഐഎസ്എൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആളുകൾക്ക് വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുവാനുള്ള അവസരം ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഐപിഎല്‍ വന്നതിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച മുന്നേറ്റം വളരെ വലുത് ആണ്.മുൻനിര യൂറോപ്യൻ ടീമുകളിലൊന്നിനെതിരെ നമ്മുടെ ടീം എങ്ങനെ കളിക്കും എന്നത് കാണാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.എപ്പോഴൊക്കെ അവര്‍ കളിക്കുന്നത് കാണുന്നുവോ അവർക്ക് നല്ല ആത്മവിശ്വാസം ഉള്ളതായി തോന്നും.പല ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ ആണ് താരങ്ങളുടെ ആത്മവിശ്വാസം വളരുക.” രോഹിത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.