ബെംഗളൂരു എഫ്സി ഡച്ച് ഡിഫൻഡർ കെസിയ വീൻഡോർപിനെ സ്വന്തമാക്കി
2024-25 കാമ്പെയ്നിന്റെ അവസാനം വരെ നീളുന്ന രണ്ട് വർഷത്തെ കരാറിൽ ഡച്ച് ഡിഫൻഡർ കെസിയ വീൻഡോർപ്പിന്റെ സൈനിംഗ് പൂര്‍ത്തിയാക്കിയതായി ശനിയാഴ്ച ബെംഗളൂരു എഫ്സി പ്രഖ്യാപിച്ചു.എറെഡിവിസിയിലെ എഫ്സി എമ്മെന് വേണ്ടിയാണ് താരം ഇത്രയും നാള് കളിച്ചിരുന്നത്.എഫ്സി ഗ്രോനിംഗൻ അക്കാദമിയുടെ ആണ് വീൻഡോർപ്പ് ജൂനിയര്‍ ഫുട്ബോള്‍ കളിച്ച് തുടങ്ങുന്നത്.
ബെംഗളൂരു എഫ്സിയിൽ ചേരുക എന്ന ആശയം തനിക്ക് അതിയായ സന്തോഷവും ആവേശവും നല്കുന്നു എന്നും താരം സൈനിങ്ങ് പ്രഖ്യാപ്പിച്ചതിനു ശേഷം വെളിപ്പെടുത്തി. ഇന്ത്യയെ കുറിച്ച് വളരെ നല്ല കഥകള്‍ കേട്ടിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച ആരാധകര്‍ ഉള്ള ബെംഗളൂരുവിനു മുന്നില്‍ കളിക്കുക എന്നത് തനിക്ക് അഭിമാനം നല്കുന്ന കാര്യം ആണ് എന്നും അദ്ദേഹം പറഞ്ഞു.അഞ്ച് സീസണുകളിലായി എമ്മിനായി 174 മത്സരങ്ങൾ കളിച്ച വീൻഡോർപ്പ്, 2018 ൽ എറെഡിവിസിയിലേക്ക് പ്രമോഷൻ തന്റെ ടീമിനെ സഹായിച്ചിരുന്നു.