Cricket Cricket-International Top News

തകർപ്പൻ ബാറ്റിങ്ങുമായി ഇന്ത്യൻ യുവതാരങ്ങൾ: ഇന്ത്യക്കെതിരെ വിൻഡീസിന് 352 റൺസ് വിജയലക്ഷ്യം

August 1, 2023

author:

തകർപ്പൻ ബാറ്റിങ്ങുമായി ഇന്ത്യൻ യുവതാരങ്ങൾ: ഇന്ത്യക്കെതിരെ വിൻഡീസിന് 352 റൺസ് വിജയലക്ഷ്യം

ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. വെടിക്കെട്ട് ബാറ്റിങ്ങ് ആണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്. ഇഷാൻ കിഷൻ(77), ഗിൽ(85) സഞ്ജു(51), ഹർദിക് പാണ്ട്യ(70) എന്നിവരുടെ മികവിൽ ഇന്ത്യ അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടി. രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഇന്ത്യ ഇത്തവണ അതിൻറെ ക്ഷീണം മാറ്റി. അവസാന ഓവറിൽ തകർപ്പൻ പ്രകടനം ആണ് പാണ്ടായി നടത്തിയത്. വിൻഡീസിന് വേണ്ടി ഷെപ്പേർഡ് രണ്ട് വിക്കെറ്റ് നേടി.

ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 143 റൺസ് നേടി. ഇഷാൻ കിഷൻ തുടർച്ചയായ മൂന്നാം മൽസരത്തിലും അർധശതകം നേടി. കിഷൻ പുറത്തായ ശേഷം റുതുരാജ് ഗെയ്ക്വാദ് എട്ട് റൺസ് നേടി പുറത്തായി. പിന്നീടെത്തിയ സഞ്ജു ഗില്ലിനൊപ്പം ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 71 റൺസ് ആണ് നേടിയത്. സഞ്ജു 51 റൺസ് എടുത്ത് പുറത്തായി. പിന്നാലെ എത്തിയ ഹർദിക് പാണ്ട്യ ഗില്ലിന് മികച്ച പിന്തുണ നൽകി. എന്നാൽ ഗിൽ പെട്ടെന്ന് പുറത്തായതോടെ ഈ കൂട്ടുകെട്ട് കൂടുതൽ നേരം നിന്നില്ല. പിന്നീട് പാണ്ട്യയും സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 65 റൺസ് നേടി. സൂര്യകുമാർ 35 റൺസ് നേടി പുറത്തായി. പിന്നീട് എത്തിയ ജഡേജയ്‌ക്കൊപ്പം പാണ്ട്യ ടീമിനെ മുന്നോട്ട് നയിക്കുകയും സ്‌കോർ 350 കടത്തുകയും ചെയ്തു. ഇരുവരും ചേർന്ന് ആറാം വികറ്റിൽ 42 റൺസ് നേടി. ഇത് ജഡേജ എട്ട് റൺസ് മാത്രമാണ് നേടിയത്. അവസാനം ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ആണ്  ഇന്ത്യയെ വൻ സ്‌കോറിലേക്ക് നയിച്ചത്.

Leave a comment