റൂമറുകള്‍ക്ക് ഗുഡ്ബൈ; ബയേണില്‍ തന്നെ തുടരും എന്ന് അറിയിച്ച് കിമ്മിച്ച്
പല ട്രാന്‍സ്ഫര്‍ റൂമറുകള്‍ തന്നെ കുറിച്ച് ദിനംപ്രതി വരുമ്പോഴും ബയേണ്‍ മ്യൂണിക്കില്‍ തന്നെ കളിക്കാന്‍ ആണ് തന്റെ തീരുമാനം എന്ന് ജോഷ്വ കിമ്മിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചു.താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ കുറച്ച് ആഴ്ചകള്‍ക്ക് മുന്നേ ഒരു ശ്രമം നടത്തിയിരുന്നു.ഇപ്പോള്‍ ലിവര്‍പൂള്‍,സിറ്റി എന്നിവിടങ്ങളിലേക്ക് കിമ്മിച്ച് മാറിയേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
2015ൽ ആർബി ലെപ്‌സിഗിൽ നിന്ന് ചേര്‍ന്നത് മുതൽ ബയേണിന്റെ സ്റ്റാർ കളിക്കാരിലൊരാളാണ് 28-കാരൻ.മാനുവൽ ന്യൂയറിനും തോമസ് മുള്ളറിനും ശേഷം ബയേണ്‍ മ്യൂണിക്കിന്റെ മൂന്നാമത്തെ മാനേജര്‍ ആണ് താരം.എന്നിട്ടും മറ്റ് ക്ലബുകളിലേക്ക് താരം പോവാന്‍ ആഗ്രഹിക്കുന്നു എന്നത് ബയേണ്‍ മാനേജ്മെന്റിനെ ഏറെ പ്രതിരോധത്തില്‍ ആഴത്തിയിരുന്നു.താരത്തിനു അവര്‍ ഇട്ട ടാഗ് 75 മില്യണ്‍ യൂറോ ആയിരുന്നു.എന്നാല്‍ അദ്ദേഹം ഇന്നലെ നല്‍കിയ അഭിമുഖത്തോടെ ബയേണില്‍ തന്നെ താരം തുടരും എന്നത് ഏറെ കുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു.താരത്തിന്‍റെ ബയെപൂര്‍ത്തിയാവാന്‍ ഇനിയും രണ്ടു വര്‍ഷം കൂടിയുണ്ട്.