ചരിത്രനേട്ടത്തിലെത്തി സ്റ്റുവർട്ട് ബ്രോഡ്
ഇപ്പോൾ നടക്കുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പല നേട്ടങ്ങൾക്കും സാക്ഷിയാണ്.ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയയും ലോകക്രിക്കറ്റ് ചാമ്പ്യൻമാരുമായ ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയസാധ്യത പ്രവചികാനാവില്ല.ഓസ്ട്രേലിയയുടെ ബാറ്റിംഗ് നിരയെ തകർത്ത് ബ്രോഡ് ആഷസിൽ 100 വിക്കറ്റ് നേട്ടം തികച്ചു.ഈ നേട്ടം ആഷസ് ടെസ്റ്റിൽ നേടുന്ന 19 മത്തെ താരവുമായി ബ്രോഡ്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കു പിഴച്ചു.വിക്കറ്റുകൾ പെട്ടന്ന് നഷ്ടമായപ്പോൾ രക്ഷകനായത് സ്റ്റീവ് സ്മിത്താണ്.മറുവശത്ത് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചു സ്റ്റാർ പേസർ ബ്രോഡും.വെറും 86 റൺസ് വഴങ്ങി 5 വിലയേറിയ വിക്കറ്റുകൾ നേടി.ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ 284 റൺസ് നേടി.ക്രിസ് വോക്‌സ് 3 വിക്കറ്റ് നേടി.ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 144 റൺസ് നേടി.ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 10 റൺസ് എടുത്തിട്ടുണ്ട്