ജോട്ടയുടെ ഹീറോയിസം ; എക്സ്ട്രാ ടൈമില്‍ വിജയം നേടി ലിവര്‍പൂള്‍
കഴിഞ്ഞ സീസണിലെ ഒഫീഷ്യല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്ന ആദ്യ പ്രീസീസന്‍ മത്സരത്തില്‍ രണ്ടാം നിര ബുണ്ടസ്ലിഗ ടീം ആയ കാൾസ്‌റൂഹർ എസ്‌സിയെ ലിവര്‍പൂള്‍ പരാജയപ്പെടുത്തി. ഇന്നലെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് ലിവര്‍പൂള്‍ ജര്‍മന്‍ ക്ലബിനെതിരെ വിജയം നേടിയത്.
സമനിലയിലേക്ക് പോകുന്ന മത്സരം എക്സ്ട്രാ ടൈമില്‍ തുടരെ രണ്ടു ഗോള്‍ നേടി റെഡ്സിന് വിജയം സമ്മാനിച്ച ഡിയഗോ ജോട്ടയാണ് മത്സരത്തിലെ താരം.മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ഡാര്‍വിന്‍ നൂനസ് ആണ് ലിവര്‍പൂളിനു ലീഡ് നേടി കൊടുത്തത്.എന്നാല്‍ അതിനു ശേഷം മത്സരത്തിലെ നിയന്ത്രണം ഏറ്റെടുത്ത കാൾസ്‌റൂഹർ ലാര്‍സ്,സെബാസ്റ്റിയന്‍ എന്നിവരിലൂടെ ഗോള്‍ മടക്കി ലിവര്‍പൂളിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി.70 ആം മിനുട്ടില്‍ ഗോള്‍ നേടി കോഡി ഗക്ക്പ്പോ മത്സരം സമനിലയിലെക്ക് എത്തിച്ചു.ഗോളിന് വഴി ഒരുക്കിയതും ജോട്ട തന്നെ.മത്സരം എക്സ്ട്രാ ടൈം വരെ നീണ്ടപ്പോള്‍ പോലും വിരോചിതമായ ഇതുപോലൊരു തിരിച്ചുവരവ് ലിവര്‍പൂള്‍ നടത്തും എന്ന് ആരും പ്രതീക്ഷിച്ചില്ല.ജര്‍മന്‍ ക്ലബ് ആയ ഫുര്‍ത്ത്,ബയേണ്‍,ലെസ്റ്റര്‍ സിറ്റി എന്നിവര്‍ക്കെതിരെ ആണ് ലിവര്‍പൂളിന്റെ ശേഷിക്കുന്ന പ്രീ സീസന്‍ മത്സരങ്ങള്‍.






































