പ്രീ സീസണ് ഫ്രന്റ്ലിയില് ടോട്ടൻഹാമിനെ മുട്ടുകുത്തിച്ച് വെസ്റ്റ് ഹാം
ഇന്ന് നടന്ന സൗഹൃദ മത്സരത്തില്‍ വെസ്റ്റ്ഹാം ടോട്ടൻഹാമിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ 46,266 ആരാധകർക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടു എങ്കിലും ടീമിന്റെ ആകപ്പാടെയുള്ള പ്രകടനത്തില്‍ ടോട്ടന്‍ഹാം കോച്ച് ആംഗേ പോസ്റ്റെകോഗ്ലോ തൃപ്തന്‍ ആയിരിക്കും.എന്തെന്നാല്‍ വെസ്റ്റ് ഹാം പോസ്റ്റിലേക്ക് 32 ഷോട്ടുകള്‍ ടോട്ടന്‍ഹാം പായിച്ചിട്ടുണ്ട്.
മത്സരം തുടങ്ങി 25 മിനുട്ടിനുള്ളില്‍ തന്നെ രണ്ടു ഗോള്‍ നേടി കൊണ്ട് വെസ്റ്റ് ഹാം സ്പര്‍സിനെ അതീവ സമ്മര്‍ദത്തില്‍ ആഴ്ത്തി.ഡാനി ഇങ്ങ്സ് (18), ഡിവിന് മുബാമ (23 ) എന്നിവര്‍ ആണ് വെസ്റ്റ് ഹാമിന് വേണ്ടി ആദ്യ രണ്ടു ഗോളുകള്‍ നേടി കൊടുത്തത്.എന്നാല്‍ തുടരെ തുടരെ ആക്രമണം നടത്തി എങ്കിലും 70 ആം മിനുട്ടില്‍ മാത്രമേ ടോട്ടന്‍ഹാമിന് ഗോള്‍ മറിക്കാന്‍ കഴിഞ്ഞുള്ളു.മൂന്നു മിനുട്ടിനുളില്‍ രണ്ടാം ഗോളും കണ്ടെത്തി സമനിലയില്‍ എത്തിച്ചു എങ്കിലും മത്സരം തീരാന്‍ വെറും പന്ത്രണ്ടു മിനുട്ട് ശേഷിക്കെ ജിയാന്‍ലുക്ക സ്കമാക്ക വെസ്റ്റ് ഹാമിന് വേണ്ടി മൂന്നാം ഗോളും വിജയ ഗോളും നേടി.ടോട്ടന്‍ഹാമിന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത് ജിയോവാനി ലോ സെല്‍സോയും ഡെസ്റ്റിനി ഉടോഗിയുമാണ്.തുടക്കം തന്നെ തോല്‍വിയോടെ തുടങ്ങി എങ്കിലും പലപ്പോഴായി മികച്ച ഫുട്ബോള്‍ കളിക്കാന്‍ തങ്ങള്‍ പ്രാപ്തര്‍ ആണ് എന്ന് തെളിയിച്ചതിനു ശേഷം മാത്രമാണ് ടോട്ടന്‍ഹാം മുട്ടുമടക്കിയത്.






































