EPL 2022 European Football Foot Ball International Football Top News transfer news

ലിവര്‍പൂളിനു അവരുടെ മിഡ്ഫീല്‍ഡ് ജനറലിനെ നഷ്ട്ടം ആയി

July 15, 2023

ലിവര്‍പൂളിനു അവരുടെ മിഡ്ഫീല്‍ഡ് ജനറലിനെ നഷ്ട്ടം ആയി

സൗദി അറേബ്യൻ ടീമായ അൽ ഇത്തിഹാദിൽ നിന്ന് 40 മില്യൺ പൗണ്ടിന് ബിഡ് ലഭിച്ചതിനെത്തുടർന്ന് ജർമ്മനിയിലെ ലിവർപൂളിന്റെ പരിശീലന ക്യാമ്പിനുള്ള യാത്രാ ടീമിൽ നിന്ന് ഫാബിഞ്ഞോയെ ഒഴിവാക്കി.ജർമ്മനിയിൽ നടക്കുന്ന പരിശീലന ക്യാമ്പിനായി ഫാബിഞ്ഞോയും ജോർദാൻ ഹെൻഡേഴ്സണും ജുർഗൻ ക്ലോപ്പിന്റെ ടീമിനൊപ്പം പോകുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.

My job is not to convince players to play for Tottenham: Nuno Espirito Santo  | Football News, The Indian Express

ജോര്‍ഡന്‍ ടീമിനൊപ്പം യാത്ര ചെയ്തേക്കും.ക്ലബ്ബിന്റെ സ്ഥിരീകരിച്ച 32 പേരുടെ യാത്രാ പട്ടിക ക്ലബ് ഇന്ന് ഒഫീഷ്യല്‍ ആയി അനൗന്‍സ് ചെയ്തിരുന്നു.ഫാബിഞ്ഞോയ്‌ക്കായി ഓഫർ നൽകിയ ക്ലബ്ബായ അൽ ഇത്തിഹാദിനെ നിയന്ത്രിക്കുന്നത് മുൻ വോൾവ്‌സ് ബോസ് ന്യൂനോ എസ്പിരിറ്റോ സാന്റോയാണ്.അദ്ദേഹം ആവശ്യപ്പെട്ടത് മൂലം ആണ് ഫബിഞ്ഞോയെ വാങ്ങാന്‍ സൗദി ക്ലബ് ശ്രമിക്കുന്നത്.2012 ൽ റിയോ അവനുവിൽ ഫാബീഞ്ഞോയുടെ കോച്ച് ആയിരുന്നു  ന്യൂനോ എസ്പിരിറ്റോ.ഈ സൗദി ക്ലബ് ഇതിനകം തന്നെ കരീം ബെൻസെമ, എൻ ഗോലോ കാന്റെ എന്നിവരെയും കൂടാതെ സെൽറ്റിക്കിൽ നിന്നുള്ള ജോട്ടയെയും സൈൻ ചെയ്തിട്ടുണ്ട്.

Leave a comment