പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് അൽ നാസറിനെ വിലക്കി ഫിഫ
2018-ൽ സൗദി ക്ലബ്ബിൽ ചേർന്ന നൈജീരിയൻ താരം അഹമ്മദ് മൂസയുടെ ആഡ്-ഓണുകളിൽ ലെസ്റ്റർ സിറ്റിക്ക് 390,000 പൗണ്ട് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവിലെ ക്ലബ് അൽ നാസറിനെ പുതിയ കളിക്കാരെ സൈൻ ചെയ്യുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ ഫിഫ വിലക്കിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, 2021 ൽ വിധി ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷം ലെസ്റ്ററിന് നൽകാനുള്ള പണം ഉടന്‍ തന്നെ നല്കാന് അൽ-നാസറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ തുടർച്ചയായി മൂന്ന് രജിസ്ട്രേഷൻ കാലയളവിലേക്ക് അവരെ വിലക്കുമെന്നും ക്ലബ്ബിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.പോർച്ചുഗലിൽ നടന്ന ഒരു പ്രീസീസൺ പരിശീലന ക്യാമ്പിൽ കഴിയുന്ന ടീമിന്റെ പരിശീലകന് ആയി ലൂയിസ് കാസ്ട്രോ ചുമതല ഏറ്റെടുത്തിട്ട് ഉണ്ട്.അവർ ഇന്റർ മിലാനിൽ നിന്ന് മാർസെലോ ബ്രോസോവിച്ചിനെ സൈന്‍ ചെയ്തിരുന്നു.ഇത് കൂടാതെ ചെൽസിയിൽ നിന്നുള്ള ഹക്കിം സിയെച്ചിനെ സൈന്‍ ചെയ്യാന്‍ വളരെ അടുത്ത് വരെ ഇവര്‍ എത്തിയിരുന്നു,എന്നാല്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതിനാല്‍ , ഹക്കീം തിരികെ ലണ്ടനിലേക്ക് പോയി.






































