ഹാരി കെയിനിനെ വിടാന്‍ മനസ്സില്ലാതെ ടോട്ടന്‍ഹാം
ടോട്ടൻഹാം ഹോട്സ്പർ താരമായ ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിലേക്ക് മാറാൻ സമ്മതം മൂളിയതാണ് ഇന്നലെ ഫുട്ബോള്‍ ലോകത്ത് ഉണ്ടായ ഏറ്റവും വലിയ വാര്‍ത്ത.താരത്തിനു വേണ്ടി ഇത് മൂന്നാമത്തെ ബിഡ് ആണ് ബയേണ്‍ ടോട്ടന്‍ഹാമിന്റെ പക്ഷത്തേക്ക് അയച്ചിരിക്കുന്നത്.ആദ്യ രണ്ടു ബിഡും അവര്‍ തള്ളി കളഞ്ഞിരുന്നു.
താരത്തിനു വേണ്ടി ബയേണ്‍ നല്കിയ രണ്ടാം ബിഡ് തരകേടില്ലാത്ത ഒന്നായിരുന്നു.ട്രാന്‍സ്ഫര്‍ ഫീസ് ആയി ബയേണ്‍ 70 മില്യണ്‍ യൂറോ നല്‍കിയേക്കും.കൂടാതെ ആഡ് ഓണ്‍ ഫീസും ഉണ്ട്.എന്നാല്‍ കഴിഞ്ഞ സീസണിൽ 30 ഗോളുകൾ നേടിയ സ്ട്രൈക്കറിന് വേണ്ടി ചെയർമാൻ ഡാനിയൽ ലെവിക്ക് കുറഞ്ഞത് 100 മില്യണ്‍ എങ്കിലും വേണം.എന്നാല്‍ മാത്രമേ ബിഡ് സ്വീകരിച്ച് മുന്നോട്ട് പോകാന്‍ ടോട്ടന്‍ഹാം സമ്മതം മൂളുകയുള്ളൂ.എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നാമത്തെ ബിഡില്‍ ട്രാന്‍സ്ഫര്‍ ഫീസ് ആയി ബയേണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 80 മില്യണ്‍ യൂറോ ആണത്രേ.