ഒമ്പതാം തവണയും സാഫ് ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട് ഇന്ത്യ
ചൊവ്വാഴ്ച നടന്ന സാഫ് ഫൈനലിൽ ഇന്ത്യ കുവൈറ്റിനെ തോൽപ്പിച്ച് കിരീടം സ്വാന്തമാക്കി. 120 മിനിറ്റിൽ ഇരുടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് പിരിമുറുക്കമുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈറ്റിനെ 5-4ന് തോൽപ്പിച്ച് ആതിഥേയരായ ഇന്ത്യ ഒമ്പതാം തവണയും സാഫ് ചാമ്പ്യൻഷിപ്പ് കിരീടം നേടി.
അഞ്ച് റൗണ്ട് പെനാൽറ്റി കിക്കുകൾക്ക് ശേഷം സ്കോർ 4-4 എന്ന നിലയിൽ തുടരുകയും സഡൻ ഡെത്ത് റൂൾ പ്രയോഗിക്കുകയും ചെയ്തു. മഹേഷ് നൗറെം സ്കോർ ചെയ്തെങ്കിലും ഖാലിദ് ഹാജിയയുടെ ഷോട്ട് ഇന്ത്യയുടെ ഡൈവിംഗ് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി.
നിശ്ചിത സമയത്ത് 14-ാം മിനിറ്റിൽ ഷബൈബ് അൽ ഖൽദി കുവൈറ്റിനെ മുന്നിലെത്തിച്ചപ്പോൾ 39-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെ സമനില പിടിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയും കുവൈത്തും അവസാന ഗ്രൂപ്പ് മത്സരത്തിൽ 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. അതിനുള്ള മറുപടിയായി ടീം ഇന്ത്യ ഇ വിജയം സ്വന്തമാക്കുകയും ചെയ്തു.






































