സാമുവൽ ഉംറ്റിറ്റിയുമായുള്ള ബന്ധം വിച്ഛേദിച്ചു എന്ന് വെളിപ്പെടുത്തി ബാഴ്സലോണ
സാമുവൽ ഉംറ്റിറ്റിയുടെ കരാർ അവസാനിപ്പിച്ചതായി ബാഴ്സലോണ സ്ഥിരീകരിച്ചു.തീരുമാനം ഇരു പാര്‍ട്ടികളുടെയും സമ്മതം മുന്‍ നിര്‍ത്തിയാണ് എടുത്തത് എന്ന് ബാഴ്സലോണ അറിയിച്ചു.2016 വേനൽക്കാല വിന്‍ഡോയില്‍ ലിയോണിൽ നിന്ന് കറ്റാലൻ ക്ലബ്ബിൽ ചേർന്ന 29-കാരൻ 134 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2018 ലോകക്കപ്പ് വരെ ബാഴ്സയുടെ പ്രധാന താരങ്ങളില്‍ ഒരാള്‍ ആയിരുന്ന ഉംറ്റിറ്റിക്ക് പരിക്ക് മൂലം ആണ് ആദ്യ ടീമിലെ സ്ഥാനം നഷ്ട്ടപ്പെട്ടത്.
ബാഴ്സലോണയിൽ തന്റെ ഏഴു വർഷത്തെ സ്പെല്ലിൽ രണ്ട് ലാ ലിഗ കിരീടങ്ങളും മൂന്ന് കോപ്പ ഡെൽ റേ ട്രോഫികളും നേടാൻ ഉംറ്റിറ്റി ക്ലബിനെ സഹായിച്ചു.പരിക്കില്‍ നിന്നും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്ത താരത്തിനെ കഴിഞ്ഞ സീസണില്‍ ലെച്ചെയിലേക്ക് ബാഴ്സലോണ ലോണില്‍ അയച്ചിരുന്നു.സീരി എ ക്ലബിന് വേണ്ടി താരം മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. തരംതാഴ്ത്തലിനെതിരെ പോരാടിയ ലെച്ചെ ടീമില്‍ ഇതിനകം തന്നെ ഫ്രഞ്ച് താരം ഏറെ പ്രിയങ്കരന്‍ ആണ്.സെൻറർ-ബാക്കിന്റെ വിടവാങ്ങൽ കറ്റാലൻ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തും.നിലവിലെ താരങ്ങളുടെ ലിസ്റ്റില്‍ ക്ലെമന്റ് ലെന്ഗ്ലറ്,സെര്‍ജിനോ ഡേസ്റ്റ് എന്നിവരെയും പറഞ്ഞുവിടാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ.






































